728-pixel-x-90-2-learn
728-pixel-x-90
<< >>

വിമാനം കടലിലേക്ക് തെന്നി വീണു; ദുരന്തം ഒഴിവായി

ഇസ്താംബുള്‍: തുര്‍ക്കിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നി കടലിലേക്ക്‌ വീണെങ്കിലും ദുരന്തം ഒഴിവായി. തുര്‍ക്കിയിലെ ട്രബ്‌സോണില്‍ ബ്ലാക്ക് സീയോട് ചേര്‍ന്ന എയര്‍പോര്‍ട്ടിലാണ് അപകടം. കടലിലേക്ക് തെന്നിയ വിമാനം ചെളിയില്‍ പുതഞ്ഞു നില്‍ക്കുകയായിരുന്നു.

അങ്കാറയില്‍ നിന്ന് ട്രാബ്‌സോണിലേക്ക് വരികയായിരുന്ന പേഗസസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം തെന്നി  ചെളിയില്‍ പുതഞ്ഞു നില്‍ക്കുമ്പോള്‍ അകത്ത് രൂക്ഷമായ ഇന്ധന ഗന്ധമുണ്ടായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. അപകട കാരണത്തെ കുറിച്ച് അന്വേഷിച്ചുവരികയാണ്. മഴയെ തുടര്‍ന്ന് റണ്‍വേയില്‍ വെള്ളമുണ്ടായതാവാം വിമാനം തെന്നാനിടയായെന്നാണ് പ്രാഥമിക നിഗമനം.

INDIANEWS24.COM Istanbul

Leave a Reply