കൊച്ചി: ദിലീപിന്റെ രാജി അമ്മ സംഘടന ആവശ്യപ്പെട്ടു വാങ്ങിയതാണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ സ്ഥിരീകരിച്ചു.’ദിലീപ് ഇങ്ങോട്ട് രാജിസന്നദ്ധത അറിയിക്കുകയായിരുന്നെന്ന റിപ്പോർട്ടുകൾ തെറ്റാണ്. കേസുകളും ആരോപണങ്ങളും വന്നപ്പോൾ ‘അമ്മ’ അങ്ങോട്ട് രാജി ആവശ്യപ്പെടുകയായിരുന്നു. ദിലീപ് രാജി തന്നു. അത് അംഗീകരിച്ചു.’ മോഹൻലാൽ സ്ഥിരീകരിച്ചു.
സിനിമ മേഖലയിലെ സ്ത്രീ സംഘടനയായ ആരോപണങ്ങള്‍ പ്രചരിക്കുന്നത് തന്റെ പേരിലെന്ന് മോഹന്‍ലാല്‍. ‘അമ്മ’യുടെ പേരിലല്ല, ഇപ്പോള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ പേരിലാണ് വിമര്‍ശനങ്ങള്‍ വരുന്നത്. ഞാൻ ഒരു വ്യക്തി മാത്രമാണ്. എല്ലാവർക്കും എന്നെ വേണമെങ്കിൽ ഞാൻ തുടരും എന്ന് മാത്രമേ അന്നും ഇന്നും പറഞ്ഞിട്ടുള്ളൂ.’ മോഹൻലാൽ പറയുന്നു.നടിമാര്‍ എന്ന് വിളിച്ചത് ആരെയും ആക്ഷേപിക്കാനല്ല.രാജി വച്ചവര്‍ തിരിച്ചു വരുവാന്‍ മാപ്പ് പറയേണ്ട കാര്യമില്ല.അവര്‍ തിരിച്ചു വരാനുള്ള അപേക്ഷ തന്നാല്‍ മതിയാകും.
‘എന്തിനാണ് ഇതെല്ലാം തന്റേ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതെന്ന് മനസിലാകുന്നില്ല. കേരളത്തിന് പുറത്ത് പോലും പ്രശ്നങ്ങളെല്ലാം മോഹന്‍ലാലിന്റെ പേരിലാണ്. മോഹന്‍ലാലാണ് ഇതിനെല്ലാം കാരണമെന്നുള്ള പ്രചാരണങ്ങള്‍ ശരിയല്ല. ഡബ്ല്യൂസിസിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ എന്ന് വരുന്നു. ഞാൻ എന്തിനാണ് അടി കൊള്ളുന്നത്? ഇതെല്ലാം തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ഞാൻ ഇക്കാര്യങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ല. ഇതിലൊന്നും ചീത്ത കേള്‍ക്കേണ്ട ആളല്ല താനെന്ന് വിശ്വസിക്കുന്നു.’ മോഹൻലാൽ പറഞ്ഞു.
INDIANEWS24 CINEMA DESK