jio 800x100
jio 800x100
728-pixel-x-90
<< >>

വിപ്ലവസൂര്യൻ വിട പറഞ്ഞു

ഹവാന: ക്യൂബയിലെ വിപ്ലവനായകൻ ഫിദൽ കാസ്ട്രോ അന്തരിച്ചു.ഹവാനയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തൊണ്ണൂറ് വയസായിരുന്നു. ക്യൂബൻ ടെലിവിഷനാണ് വാർത്ത പുറത്തുവിട്ടത്.

വര്ഷങ്ങളായി വിശ്രമ ജീവിതത്തിലായിരുന്നു ഫിദൽ കാസ്ട്രോ.ഏറ്റവുമധികം കാലം ക്യോബയുടെ രാഷ്ട്രത്തലവനായ വ്യക്‌തിയാണ് കാസ്ട്രോ. ആറു തവണയാണ് ക്യൂബാൻ  പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.1959ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ടാണ് കാസ്ട്രോ അധികാരത്തിലെത്തുന്നത്. 1965 ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

ആരോഗ്യപരമായ കാരണങ്ങളാൽ 2008 ൽ ഔദ്യോഗിക പദവികളിൽ നിന്നും ഒഴിഞ്ഞ അദ്ദേഹം അധികാരം സഹോദരൻ റൗൾ കാസ്ട്രോയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.2011 വരെ അദ്ദേഹം ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായി പ്രവർത്തിചു.

INDIANEWS24.COM Hawana

Leave a Reply