728-pixel-x-90-2-learn
728-pixel-x-90
<< >>

വിപണി മൂല്യത്തില്‍ ധോണി ഒമ്പതാമത്‌

ലണ്ടന്‍:ലോകത്തെ വിപണി മൂല്യമുള്ള കായിക താരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ഒമ്പതാം സ്ഥാനത്ത്.ഫുട്‌ബോളിലെ സൂപ്പര്‍ താരം ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോയെയും പിന്തള്ളിയാണ് ധോണി ഒമ്പതാമതായത്.20 താരങ്ങളില്‍ ലോകത്തെ മറ്റ് ക്രിക്കറ്റ് താരങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ല.ധോണിക്ക് തൊട്ടു മുന്നിലുള്ളത് റാഫേല്‍ നദാല്‍.

താരത്തിന്റെ ബ്രാന്‍ഡ് മൂല്യവും മൊത്തം വരുമാനത്തില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന തുകയുടെ ശതമാനം പരിഗണിച്ചാണ് തിരഞ്ഞെടുക്കപ്പെട്ടത്.സോഷ്യല്‍ മീഡിയകളിലെ സാന്നിദ്ധ്യവും ഇതിനായി പരിഗണിച്ചു.ലണ്ടന്‍ സ്‌കൂള്‍ ഓഫ് മാര്‍ക്കറ്റിങ്(എല്‍ എസ് എം) ആണ് ഇത്തരത്തില്‍ ഒരു വിലയിരുത്തല്‍ നടത്തിയത്.ലോകത്തെ ഇരുപത് കായിക താരങ്ങളെയാണ് എല്‍ എസ് എം തിരഞ്ഞെടുത്തത്.പഠനത്തില്‍ ലോകത്ത് ഏറ്റവും വിപണി മുല്യമുള്ള കായിക താരമായി തിരഞ്ഞെടുത്തത് ടെന്നീസ് താരം റോജര്‍ ഫെഡററെയാണ്.

ഈ വര്‍ഷത്തെ ഫുട്‌ബോള്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പത്താം സ്ഥാനത്താണ്.അതേസമയം സൂപ്പര്‍താരം ലയണല്‍ മെസ്സി 13-ാംസ്ഥാനത്താണ് മെസ്സിക്ക് തൊട്ടുപിന്നിലായുള്ളത് ഉസൈന്‍ ബോള്‍ട്ടാണ്.

പട്ടികയില്‍ രണ്ട് വനിതാ താരങ്ങല്‍ മാത്രമേ ഉള്‍പ്പെട്ടുള്ളു.തെന്നീസ് താരങ്ങളായ മരിയ ഷറപ്പോവയും സെറിന വില്യംസും.ഷറപ്പോവ മെസ്സിക്ക് തൊട്ടു മുന്നിലായി ഇടം നേടിയപ്പോള്‍ പട്ടികയില്‍ അവസാനത്തെ ആളായാണ് സെറീന വില്യംസ് ഉള്ളത്.

INDIANEWS24.COM Sports Desk

Leave a Reply