728-pixel-x-90-2-learn
728-pixel-x-90
<< >>

വിന്‍സന്‍ എം പോള്‍ തിങ്കളാഴ്ച്ച വിരമിക്കും

തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ ഐ പി എസ് തിങ്കളാഴ്ച്ച വിരമിക്കും.ബാര്‍ കോഴക്കേസ് കത്തിജ്വലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന ഡി ജി പിയുടെ വിരമിക്കല്‍ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.വിരമിക്കല്‍ ദിവസം അദ്ദേഹം ബാര്‍ കോഴക്കേസുമായി എന്തെങ്കിലും പറയുമോയെന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.

ബാര്‍ കോഴക്കേസിന്റെ ആദ്യത്തെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മാണിക്കെതിരെ തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു.അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ് പി. സുകേശന്റെ കണ്ടെത്തലുകളെ തിരുത്തിക്കൊണ്ട്‌ വിന്‍സന്‍ എം പോള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി ആരോപണം ഉയര്‍ന്നിരുന്നു.അന്വേഷണം അവസാനിപ്പിക്കുന്നതിനായി സ്വകാര്യ അഭിഭാഷകരെ കണ്ട് വിജിലന്‍സ് ഡയറക്ടറായിരുന്ന അദ്ദേഹം നിയമസാധുതകള്‍ പരിശോധിച്ചെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ വിന്‍സന്‍ എം പോളിന്റെ അഭിപ്രായത്തിന് വിരുദ്ധമായി കേസില്‍ തുടരന്വേഷണം ആകാമെന്ന വിജിലന്‍സ് കോടതി വിധി വന്ന ദിവസം മുതല്‍ അദ്ദേഹം അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

വിജിലന്‍സ് കോടതിയുടെ ഉത്തരവ് പിന്നീട് സംസ്ഥാന ഹൈക്കോടതി ശരിവെച്ചിരുന്നു.ഇതേ തുടര്‍ന്ന് ആരോപണ വിധേയനായ കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ എം മാണിക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു.

INDIANEWS24.COM T V P M

Leave a Reply