728-pixel-x-90-2-learn
728-pixel-x-90
<< >>

വിന്‍സന്റിന് ജാമ്യമില്ല; പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന കോവളം എം എല്‍ എ എം. വിന്‍സെന്റിന് ജാമ്യമില്ല. ബുധനാഴ്ച്ച വൈകീട്ട് നാല് വരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവിച്ചു.

കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പോലീസിന്റെ അപേക്ഷയും വിന്‍സന്റിന്റെ ജാമ്യഹര്‍ജിയും ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് കോടതി പരിഗണിച്ചത്. അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു ദിവസമേ കോടതി അനുവദിച്ചുള്ളു.വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് എം.എല്‍.എക്കെതിരെ ആദ്യം കേസെടുത്തുതെങ്കിലുംപിന്നീട് അന്വേഷണ ഉദ്യോഗസ്ഥയായ അജിത ബീഗത്തിനും നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റിനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനത്തിന് കേസെടുക്കുകയായിരുന്നു.

INDIANEWS24.COM T V P M

Leave a Reply