728-pixel-x-90-2-learn
728-pixel-x-90
<< >>

വിന്നിപെഗിലെ കാര്‍ മോഷണം: അറസ്റ്റിലായത് പന്ത്രണ്ട് വയസുകാരന്‍

വിന്നിപെഗ്: കാനഡയിലെ വിന്നിപെഗില്‍ കാര്‍ മോഷണസംഘത്തെ പിന്തുടര്‍ന്ന് പിടികൂടിയ പോലീസുകാര്‍ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നാലംഗസംഘത്തില്‍ ഒരാള്‍ പന്ത്രണ്ട് വയസുകാരന്‍. രണ്ട് പേര്‍ 15 വയസ് മാത്രമുള്ള പെണ്‍കുട്ടികള്‍. ഇരുപത് വയസുകാരനായ നാലാമനാണ് സംഘത്തിലെ മുതിര്‍ന്ന  ആള്‍.

വ്യാഴാഴ്ചയാണ് കാര്‍ മോഷണം പോയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ശനിയാഴ്ച കാര്‍ കണ്ടെത്തിയ പോലീസ് മോഷ്ടാക്കളെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. സംഘത്തിലെ പന്ത്രണ്ടുകാരന്‍റെ കയ്യില്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

Leave a Reply