jio 800x100
jio 800x100
728-pixel-x-90
<< >>

വിനോദ് റായ്‌ ബി സി സി ഐ അധ്യക്ഷന്‍

ന്യൂഡൽഹി:ബി സി സി ഐ അധ്യക്ഷനായി മുൻ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി എ ജി)വിനോദ് റായിയെ ചുമതലപ്പെടുത്തികൊണ്ടു സുപ്രീം കോടതി ഇന്ത്യൻ ക്രിക്കറ്റ് ബോഡി(ബി സി സി ഐ)നെ അടിമുടിമാറ്റി.അപ്രതീക്ഷിതമായ ഭരണസമിതിയെ നിയോഗിച്ചുകൊണ്ട്‌ ബിസിസിഐയുടെ ഇടക്കാല ഭരണസമിതിക്കാണ്‌ കോടതിരൂപംനല്‍കിയിരിക്കുന്നത്.ചരിത്രകാരനും ക്രിക്കറ്റ് ഗവേഷകനുമായ രാമചന്ദ്ര ഗുഹ, മുൻ വനിതാ ടെസ്റ്റ് ടീം അംഗം ഡയാന എഡുൽജി, ഐഡിഎഫ്സി എംഡി വിക്രം ലിമായെ എന്നിവരെ ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുത്തു.

ലോധ കമ്മിഷൻ ശുപാർശകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ക്രിക്കറ്റ് ബോർഡിന്റെ ഇടക്കാല ഭരണസമിതിയിലേക്ക് പേരുകൾ ശുപാർശ ചെയ്യാൻ കേന്ദ്ര സർക്കാരിനും ബിസിസിഐയ്ക്കും സുപ്രീം കോടതി അനുമതി നൽകിയിരുന്നു.ഇതനുസരിച് കേന്ദ്ര കായിക വകുപ്പു സെക്രട്ടറിയെ ഭരണസമിതിയിൽ അംഗമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അപേക്ഷ കോടതി തള്ളിക്കളഞ്ഞു.മന്ത്രിമാരും കേന്ദ്ര സർക്കാർ ജീവനക്കാരും ബിസിസിഐ ഭാരവാഹിത്വം വഹിക്കുന്നതിനെതിരെ നേരത്തെ കോടതി വിധിയുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപേക്ഷ തള്ളിയത്.

ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ബിസിസിഐ നിര്‍ദേശിച്ച ഒന്‍പതു പേരുകളും സുപ്രീം കോടതി സമ്പൂര്‍ണമായി ഒഴിവാക്കി.ബി സി സി ഐയുമായും രാജ്യത്തെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുമായി യാതൊരു ബന്ധവുമില്ലാത്തവരെ ഭരണ സമിതിയില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്.വിക്രം ലിമായെ, അമിതാഭ് ചൗധരി, അനിരുദ്ധ് ചൗധരി എന്നിവരാണ് പുതിയ ഐ സി സി പ്രതിനിധികള്‍.

രണ്ടാം യൂ പി എ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ടു ജി സ്‌പെക്ട്രം അഴിമതി പുറത്തുവന്നത് അന്ന് സി എ ജി ആയിരുന്ന വിനോദ് റായിയുടെ റിപ്പോര്‍ട്ടുകളാണ്.കേന്ദ്ര മന്ത്രി രാജിവെക്കേണ്ടി വന്നതടക്കം പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിനു നേര്‍ക്ക് വരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ വിനോദ് റായിയും ശ്രദ്ധപിടിച്ചുപറ്റി.1972 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ അദ്ദേഹം കേരള കേഡര്‍ ഐ എ എസ് ആയാണ് സേവനം ആരംഭിച്ചത്. തൃശൂര്‍ ജില്ലാ കളക്ടറായിരിക്കെ കേരളത്തിന്റെ സാംസ്‌കാരിക നഗരിയില്‍ വിനോദ് റായി വരുത്തിയ പരിഷ്‌കരണങ്ങള്‍ മുന്‍നിര്‍ത്തി രണ്ടാം ശക്തന്‍ എന്ന പേരില്‍ അദ്ദേഹത്തെ മാധ്യമങ്ങള്‍ വാഴ്ത്തിയിരുന്നുവെന്നതും ചരിത്രം.ഐക്യരാഷ്ട്ര സംഘടനയുടെ ഓഡിറ്റര്‍മാരുടെ പാനലിന്റെ ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം.

INDIANEWS24.COM NEWDELHI

Leave a Reply