728-pixel-x-90-2-learn
728-pixel-x-90
<< >>

വിനോദ് ഖന്ന അന്തരിച്ചു

മുംബൈ:നടനും മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ വിനോദ് ഖന്ന(70) അന്തരിച്ചു.ദീര്‍ഘനാളായി അര്‍ബുദ ബാധിതനായിരുന്നു.മുംബൈ എച്ച് എന്‍ റിലയന്‍സ് റിസര്‍ച്ച് സെന്ററില്‍ ചകിത്സയിലിരിക്കെയാണ് മരണം.പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ നിന്നും ബി ജെ പി സ്ഥാനാര്‍ത്ഥിയായി വിജയിച്ചാണ് എംപിയായത്.

മാര്‍ച്ച്‌ 31നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അമര്‍ അക്ബര്‍ ആന്റണി, ഇന്‍സാഫ്, ദ ബേണിംഗ് ട്രെയിന്‍ എന്നിവയാണ് പ്രമുഖ ചിത്രങ്ങള്‍.

1946 ഒക്ടോബര്‍ ആറിന് ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പെഷവാറില്‍ ജനിച്ചു.വിഭജനകാലത്ത്‌ കുടുംബത്തോടെ ഇന്ത്യയിലേക്കു പോന്നു.1968ല്‍ പുറത്തിറങ്ങിയ മന്‍ കി മീത് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്.വില്ലനായിട്ടായിരുന്നു തുടക്കം.പിന്നീട് നായകനായി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായി.

ചലച്ചിത്ര ലോകത്ത് സജ്ജീവമായിരിക്കെ 1997ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.1998ല്‍ എം പിയായി.2002ല്‍ വാജ്‌പേയി സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായി.ഇതേ കാലയളവില്‍ വിദേശകാര്യ സഹമന്ത്രിയുമായിട്ടുണ്ട്.2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അദ്ദേഹം 2014 വീണ്ടും വിജയിച്ചു.

INDIANEWS24.COM Mumbai

Leave a Reply