മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് കാംബ്ലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കാംബ്ലിയുടെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. കാര്‍ഡിയോളജി വിഭാഗം ഐസിയുവിലാണ് കാംബ്ലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
1988ല്‍ സ്കൂള്‍ ക്രിക്കറ്റില്‍ സച്ചിന് ടെന്ഡുല്ക്കറുമൊത്ത് 664 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടുണ്ടാക്കിയ കാംബ്ലി വര്‍ഷങ്ങളോളം ഇന്ത്യന്‍ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. 17 ടെസ്റ്റിലും 104 ഏകദിനങ്ങളിലും കാംബ്ലി ഇന്ത്യന്‍ ടീമിനുവേണ്ടി കളിച്ചു. 2009ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കാംബ്ലി 2011ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും മതിയാക്കി.