728-pixel-x-90-2-learn
728-pixel-x-90
<< >>

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇന്ത്യയില്‍ ഇ വിസയ്ക്ക് തുടക്കമായി

ന്യൂഡല്‍ഹി:ഇന്ത്യയിലേക്ക് വരുന്നതിന് 43 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇനിമുതല്‍ ഇ വിസ ലഭ്യമാകും.വിനോദ സഞ്ചാരികള്‍ ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മൂന്ന് ദിവസത്തിനകം(72 മണിക്കൂര്‍)ലഭ്യമാകുന്നതാണ് ഇ വിസ.30ദിവസമായിരിക്കും ഇതിന്റെ കാലാവധി.വിനോദ സഞ്ചാരമേഖലയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളില്‍ മാത്രമാണ് ഇ വിസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.ന്യൂഡല്‍ഹി,മുംബൈ,ബംഗളുരു,ചെന്നൈ,ഹൈദരാബാദ്,കൊല്‍ക്കത്ത എന്നിവിടങ്ങളിലും സൗകര്യമുണ്ട്.രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ ഏഴ് ശതമാനവും വിനോദ സഞ്ചാര മേഖലയില്‍ നിന്നാണ് ഇ വിസ പദ്ധതിയിലൂടെ ഇത് ഇരട്ടിയാക്കാനാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടന വേളയിലാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

അമേരിക്ക,ഓസ്‌ട്രേലിയ,ജപ്പാന്‍ ഇസ്രായേല്‍,ജര്‍മ്മനി,സിംഗപ്പൂര്‍,റഷ്യ,ഉക്രൈന്‍സ,ബ്രസീല്‍,യു എ ഇ,ഒമാന്‍,ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കാണ് ഇ വിസ പ്രയോജനപ്പെടുത്താനാകുക.

INDIANEWS24 NEWDELHI

Leave a Reply