728-pixel-x-90-2-learn
728-pixel-x-90
<< >>

വിനോദസഞ്ചാരമേഖലയിൽ കേന്ദ്രസർക്കാർ ജി എസ്‌ റ്റി നിരക്കുകൾ കുറച്ചു,ആയിരം രൂപ വരെ വാടകയുള്ള മുറികൾക്ക് നികുതിയില്ല

ന്യൂഡൽഹി:ടൂറിസം രംഗത്തിന് പ്രയോജനം ചെയ്യുന്ന ചില ജി എസ് റ്റി ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.ആയിരം രൂപവരെ വാടകയുള്ള മുറികൾക്ക്‌ നികുതിയില്ല.7500 രൂപവരെ വാടകയുള്ള മുറികൾക്ക്‌ 18ൽ നിന്നും 12 ശതമാനമായും 7500 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 28 ൽനിന്നും 18 ശതമാനവുമാക്കി നികുതി കുറച്ചു.ഔട്ട്‌ഡോർ കാറ്ററിങ്‌ സേവനങ്ങൾക്കുള്ള ജിഎസ്‌ടി 18ൽനിന്ന്‌ അഞ്ച്‌ ശതമാനമാക്കി.

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഹോട്ടൽ ജിഎസ്‌ടി നിരക്ക്‌ കുറയ്‌ക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവച്ചിരുന്നു. റെയിൽവേയ്‌ക്ക്‌ ആവശ്യമായ വസ്‌തുവകകളുടെയും കഫീൻ കലർന്ന പാനീയങ്ങളുടെയും നികുതി വർധിപ്പിച്ചു.രണ്ടുകോടി രൂപവരെ വിറ്റുവരവുള്ള സ്ഥാപനങ്ങളെ വാർഷിക റിട്ടേൺ ഫയൽചെയ്യുന്നതിൽനിന്ന്‌ ഒഴിവാക്കി.

മാന്ദ്യം കണക്കിലെടുത്ത്‌ വാഹനങ്ങളുടെയും ബിസ്‌കറ്റുകളുടെയും മറ്റും ജിഎസ്‌ടി കുറയ്‌ക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. എന്നാൽ, പെട്രോൾ–- ഡീസൽ യാത്രാവാഹനങ്ങളുടെ നഷ്ടപരിഹാര സെസിൽ കുറവുവരുത്തി. ലോട്ടറി നികുതിനിരക്കിൽ തർക്കം തുടരുന്നതിനാൽ വീണ്ടും മന്ത്രിതല സമിതിയുടെ പരിഗണനയക്കായി മാറ്റി വച്ചു.
വെള്ളിയാഴ്‌ച ഗോവയിൽ ചേർന്ന ജിഎസ്‌ടി കൗൺസിലിന്റേതാണ്‌ തീരുമാനം. നികുതിമാറ്റം ഒക്ടോബർ ഒന്നുമുതൽ നിലവിൽ വരും.
INDIANEWS24 Business Desk

Leave a Reply