728-pixel-x-90-2-learn
728-pixel-x-90
<< >>

വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഒരുമിച്ചെത്തുന്നു; ചിത്രം കുഞ്ഞിരാമായണം

കൊച്ചി:വിനീത് ശ്രീനിവാസനും അനിയന്‍ ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ബിഗ്‌സ്‌ക്രീനില്‍ ഒരുമിച്ചെത്തുന്നു.നവാഗതനായ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന കുഞ്ഞിരാമായണം എന്ന ചിത്രത്തിലെ പ്രധാന റോളിലാണ് ഇരുവരും വേഷമിടുന്നത്.kunjiramayanam

അജുവര്‍ഗീസും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.വിനീത് ശ്രീനിവാസന്റെ കൂടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ബേസില്‍ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിട്ടുള്ളതാണ്.വിനീത് സംവിധാനം ചെയ്ത തിരയിലൂടെ ആയിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ വെള്ളിത്തിരയില്‍ എത്തിയത്. ചിത്രത്തിലെ മറ്റുതാരങ്ങളെ തീരുമാനിച്ചിട്ടില്ല. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

INDIANEWS24.COM MOVIES

Leave a Reply