728-pixel-x-90-2-learn
728-pixel-x-90
<< >>

വിനീതിന്റെ ചിത്രത്തിന് ജിത്തുവിന്റെ തിരക്കഥ

വിനീത് ശ്രീനിവാസനും ജിത്തു ജോസഫും മികച്ച സംവിധായകരും തിരക്കഥാകൃത്തുകളുമാണെന്നതിൽ ആർക്കും സംശയമില്ല. എന്നാൽ ഇരുവരും ഒന്നിച്ചാലോ? അതിമധുരം തന്നെ. ആ അതി മധുരത്തിൽ നായകനാകുന്നത് മമ്മൂട്ടിയും. അതെ. ജിത്തുജോസഫിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി വിനീത് ശ്രീനിവാസൻ പുതിയ സിനിമ സംവിധാനം ചെയ്യുന്നു. ചിത്രം നിർമ്മിക്കുന്നത് ശ്രീനിവാസനും മുകേഷും ചേർന്ന് ലൂമിയർ ഫിലിംസിന്റെ ബാനറിൽ.

vineeth sreenivasanതിരയ്ക്കു ശേഷം ഉടൻ അടുത്ത ചിത്രമില്ലെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നെങ്കിലും സിനിമയെ സംബന്ധിച്ച് മമ്മൂട്ടിയുമായി ആദ്യവട്ട ചർച്ച കഴിഞ്ഞു. മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിച്ച അപൂർവ സൗഹൃദത്തിന്റെ കഥ പറഞ്ഞ കഥ പറയുമ്പോൾ നിർമ്മിച്ചുകൊണ്ടാണ് ലൂമിയർ ഫിലിംസ് ഈ രംഗത്തേക്ക് വന്നത്. വിനീതിന്റെ തട്ടത്തിൻ മറയത്ത് നിർമ്മിച്ചതും ലൂമിയർ ആയിരുന്നു. അടുത്ത വർഷം ആദ്യമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. താരനിർണയം നടക്കുന്നതേയുള്ളൂ.

ASHA M INDIANEWS24

Leave a Reply