728-pixel-x-90-2-learn
728-pixel-x-90
<< >>

വിനായകന് പ്രതിഫലം ഒരു കോടി

സംസ്ഥാന അവാര്‍ഡ് നേടിയ ശേഷം വിനായകന്റെ തല വര മാറിയിരിക്കുകയാണ്.വിനായകനെ തേടിയെത്തുന്നത് ഇപ്പോള്‍ നായക കഥാപാത്രമാണ്. അതുമാത്രമല്ല പ്രത്യേകത .നായകനാകുന്ന സിനിമയില്‍ അഭിനയിക്കാന്‍ വിനായകന്‍ ചോദിച്ചിരിക്കുന്ന പ്രതിഫലം കേട്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഒരു കോടി .പ്രതിഫലത്തിന്റെ കാര്യത്തിലും വിനായകന്‍ മുന്‍നിരയിലെത്തിയിരിക്കുകയാണ്.നാല്‍പതു ദിവസം ജോലി ചെയ്യാന്‍ ഈ തുക ചോദിച്ചതില്‍ തെറ്റൊന്നുമില്ല എന്നാണ് വിനായകന്‍ പറയുന്നത്.ലിജോ ജോസ് പെലിശ്ശേരിയുടെ പോത്തില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിക്കാനാണ് വിനായകന്‍ ഈ പ്രതിഫലത്തുക ആവശ്യപ്പെട്ടത് എന്നറിയുന്നു.വിനായകന്‍ നായകനായി ലീല ഒരുക്കുന്ന കരിന്തണ്ടന്‍ എന്ന വമ്പന്‍ ചിത്രവും അണിയറയില്‍ തയാറാകുന്നുണ്ട്.

INDIANEWS24 JITHESHDAMODAR

Leave a Reply