728-pixel-x-90-2-learn
728-pixel-x-90
<< >>

വിനയന്റെ പുതിയ 3ഡി ചിത്രം ലിറ്റില്‍ സൂപ്പര്‍മാന്‍ തിയേറ്ററുകളില്‍

ലിംക ബുക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ സംവിധായകന്‍ വിനയന്റെ എറ്റവും പുതിയ 3ഡി ചലച്ചിത്രം ലിറ്റില്‍ സൂപ്പര്‍മാന്‍ തിയേറ്ററുകളില്‍.കുട്ടിപ്രക്ഷകരേ ലക്ഷ്യം വച്ചുകൊണ്ട് ഇറക്കിയിരിക്കുന്ന ചിത്രം പറയുന്നത് ആറ് കൂട്ടികളെ കേന്ദ്രീകരിച്ചുള്ള കഥയാണ്.മാസ്റ്റര്‍ ഡെനിയും മലയാളത്തിന്റെ കൊച്ചു നയന്‍താരയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു.

ആകാശ് ഫിലിംസിന്റെ ബാനറില്‍ വിനയനും വി എന്‍ ബാബുവും സംയുക്തമായാണ് ലിറ്റില്‍ സൂപ്പര്‍മാന്‍ നിര്‍മ്മിക്കുന്നത്.എസ് രതീഷ് ചിത്രത്തിന്റെ സംഭാഷണം നിര്‍വഹിച്ചിരിക്കുന്നു.മോഹന്‍ സിത്താരയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ലിറ്റില്‍ സൂപ്പര്‍മാന്‍ എന്ന ഈ 3ഡി വിസ്മയത്തിനായി അന്തര്‍ദേശീയ നിലവാരത്തിലുള്ള ഗ്രാഫിക്‌സുകളാണ് ഉപയോഗിച്ചിരിക്കുന്നത്.ലോകപ്രശസ്ത ഫാന്റസി ചലച്ചിത്ര പരമ്പരയായ ഹാരിപോര്‍ട്ടര്‍,ഇന്ത്യന്‍ ത്രീ ഡി ചിത്രം അവതാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഗ്രാഫിക്‌സ് സാങ്കേതിക വിദഗ്ധരെയാണ് വിനയന്‍ തന്റെ പുതിയ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ഗ്രാഫിക്‌സിന് വേണ്ടി മാത്രം രണ്ട് കോടി രൂപയാണ് ചിലവഴിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.മലയാളത്തില്‍ പുറത്തിറങ്ങുന്ന ഈ ഫാന്റസി ചിത്രം തമിഴ്, തെലുങ്ക്,ഇംഗ്ലീഷ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയേക്കും.

ബോളിവുഡില്‍ നിന്നുള്ള ജാക്കി ഷറഫ്, ഓം പുരി, തമിഴ് നടന്‍ നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം കൃഷ്ണ,നടന്‍ രഞ്ജിത്ത്,അന്‍സിബ ഹസ്സന്‍,പ്രവീണ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

INDIANEWS24.COM MOVIES

Leave a Reply