jio 800x100
jio 800x100
728-pixel-x-90
<< >>

വിധി :സി.പി.എമ്മിന് ആശ്വാസവും ആശങ്കയും

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി വന്നതിനെ തുടര്‍ന്ന്‍  കേരള സമൂഹത്തില്‍ വീണ്ടും ചന്ദ്രശേഖരന്‍ വധം സജീവ ചര്‍ച്ചയായി കഴിഞ്ഞു.സി.പി.എമ്മിന്‍റെ കോഴിക്കോട് ജില്ലാ നേതാവ് പി.മോഹനന്‍ അടക്കം ബഹുഭൂരിപക്ഷം സി പി എമ്മുകാര്‍ കുറ്റ വിമുക്തരായി.അത് തീര്‍ച്ചയായും സി പി എം നേതൃത്വത്തിനു വലിയ ആശ്വാസം നല്‍കുന്ന കാര്യം ആണ്.പക്ഷെ, കുറ്റകൃത്യം നടന്ന ജില്ലയുടെ അയല്‍ ജില്ലയായ കണ്ണൂര്‍ ജില്ലയിലെ ഒരു പ്രാദേശിക സി പി എം നേതാവായ കുഞ്ഞനന്തന്‍ ഈ കേസില്‍ കുറ്റക്കാരനാണെന്ന്‍ കോടതി കണ്ടെത്തിയിട്ടുണ്ട്.ആ കണ്ടെത്തല്‍ സി പിഎമ്മിനെ വളരെ വലിയ ആശങ്കയില്‍ ആഴ്ത്തുന്നുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.കുഞ്ഞനന്തനും ഒഞ്ചിയത്തെ ഒരു പാര്‍ട്ടി പ്രവര്‍ത്തകനും ചേര്‍ന്ന് ഗൂഡാലോചന നടത്തി ടി പി യെ വധിച്ചു എന്നതിന്‍റെ യുക്തി വിധി പ്രസ്താവിച്ച കോടതിക്ക് പോലും മനസിലാകാന്‍ ഇടയില്ല.കോഴിക്കോട് ജില്ലയിലെ ഒരു പ്രാദേശിക നേതാവ് നല്‍കിയ ക്വെട്ടേഷനും കൊലാപതകവും ആണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് എന്ന് പ്രബുദ്ധ കേരളത്തെ വിശ്വസിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്.

ഇതൊരു രാഷ്ട്രീയ കൊലപാതകമല്ല എന്നാദ്യം പറഞ്ഞത് അന്നത്തെ ഡി.ജി.പി ആയിരുന്ന ജേക്കബ് പുന്നൂസ് ആണ്. ടി പി വധക്കേസില്‍ ആരോപണവിധേയമായി സി പി എമ്മിനെ എതിരാളികള്‍ നിര്‍ത്തി പൊരിക്കുന്ന നേരത്താണ് ഡി ജി പി യുടെ അഭിപ്രായ പ്രകടനം.അതോടെ സി.പി.എമ്മിനെ എതിര്‍ക്കുന്ന എല്ലാ കക്ഷികളും സാംസ്കാരിക  നായകന്‍മാരും ഒറ്റക്കെട്ടായി നിന്ന് ഡി.ജി.പി യെ എതിര്‍ത്തു.ഉടന്‍ തന്നെ അന്നെത്തെ ഡി.ജി.പി ആയിരുന്ന ജേക്കബ് പുന്നൂസ് പ്രസ്തുത അഭിപ്രായത്തില്‍ നിന്നും പിന്നോട്ട് പോകുകയാണുണ്ടായത്.സത്യത്തില്‍ പിശക് പറ്റിയത് ജേക്കബ് പുന്നൂസിനാണോ അതോ ടി പി വധക്കേസില്‍ സി.പി.എമ്മിനെ തല്ലാനുള്ള നല്ല വടി എന്ന് കരുതിയവര്‍ക്കാണോ ?

കൊലപാതകം പോലെ ഒരു കുറ്റകൃത്യം.അത് സംഭവിച്ചതിനു പിന്നില്‍ പ്രധാനമായും ഒരാള്‍ മാത്രമേ ഉണ്ടാകിനിടയുള്ളൂ. ആ ഒരു തീരുമാനം ഒരു മസ്തിഷ്ക്കത്തില്‍ നിന്നുണ്ടാകാനാണ് സാധ്യത.സമാന മനസ്കരും ഗുണഭോക്താക്കളും അതിനു കൂട്ട് നിന്നിട്ടുണ്ടാകണം. സി. .പി.എം പത്ത് ലക്ഷം പേരുടെ ഒരു വലിയ ജനകീയ പ്രസ്ഥാനം ആണ്.അതില്‍ ആ കുറ്റവാളി അല്ലെങ്കില്‍ കുറ്റവാളികള്‍ ഒളിച്ചിരിപ്പുണ്ട് എങ്കില്‍ ആ ക്രിമിനലിനെ ബുദ്ധിപൂര്‍വ്വം പുറത്ത് കൊണ്ട് വരാന്‍ പോലീസിനു കഴിയണമായിരുന്നു.അതില്‍ കേരളത്തിലെ ഏതെങ്കിലും മാദ്ധ്യമങ്ങള്‍ക്കോ മാദ്ധ്യമങ്ങളില്‍ കയറി ഇരുന്നു നിരന്തര ചര്‍ച്ച നടത്തുന്നവര്‍ക്കോ ഒന്നും പറയാനുണ്ടായിരുന്നില്ല എന്നത് ബോധാപൂര്‍വ്വമാണോ?

ഒഞ്ചിയം ഭാഗത്തെ സി പി എമ്മിന്റെ ഒരു ലോക്കല്‍ സെക്രട്ടറി ഏരിയാ കമ്മറ്റി അംഗത്തോട് പറഞ്ഞു.അയാള്‍ ജില്ലാ നേതാവിനോട് പറഞ്ഞു.ഇന്നയാള്‍ വഴി കാണിച്ചു കൊടുത്തു.ഇന്നയാള്‍ ചൂണ്ടി കാണിച്ചു കൊടുത്തു.അങ്ങനെ പോയ വഴി കണ്ടവരെയെല്ലാം പൊലീസ് പിടിച്ചു.വലിയ കോലാഹലം സൃഷ്ടിച്ചു.എന്ത് പ്രയോജനമാണ്അതുകൊണ്ട് കിട്ടിയത്  ? യഥാര്‍ത്ഥത്തില്‍ ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് നേരത്തെ പറഞ്ഞത് പോലെ ഒരേ ഒരാള്‍ മാത്രമായിരിക്കണം. ആ ആള്‍ എത്ര ഉന്നതന്‍ ആയിരുന്നു എങ്കിലും പൊലീസിന് അറസ്റ്റ് ചെയ്യാമായിരുന്നു.കാരണം പി.മോഹനനും ഒരുന്നതനായിരുന്നല്ലോ ? എന്നിട്ട് അറസ്റ്റ് ചെയ്തപ്പോള്‍ എന്തുണ്ടായി ?

ഇന്നിപ്പോള്‍ പി.മോഹനനെ തെളിവില്ലാത്തതിന്റെ പേരില്‍ കോടതി വെറുതെ വിട്ടു.വലിയ നേതാവിനെ പിടിച്ചത് തെളിവ് ഇല്ലാതെയും ചെറിയ നേതാവായ കുഞ്ഞനന്തനെ അറസ്റ്റ് ചെയ്തത് ആവശ്യത്തിനു തെളിവുകളോട് കൂടിയും എന്നല്ലേ നാം ഈ വിധിയില്‍ നിന്നും മനസിലാക്കേണ്ടത് ? ഇനിയെങ്കിലും എന്ത്‌ തെളിവിന്റെ അല്ലെങ്കില്‍ എന്ത്‌ കാരണത്തിന്റെ അടിസ്ഥാനത്തിലാണ്  പി .മോഹനനെ അറസ്റ്റ് ചെയ്തത് എന്ന്  കേരള സമൂഹത്തോട് പറയേണ്ട ബാധ്യത പോലീസ് വകുപ്പിനുണ്ട്.

ഒരു കുടുംബനാഥനും ഇന്ത്യന്‍ പൌരനുമായ  ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട കേസ് വഴി തിരിച്ചു വിടാന്‍ വേണ്ടി ബോധപൂര്‍വ്വം പൊലീസ് തെറ്റായ ആളെ(പി.മോഹനനെ ) അറസ്റ്റ് ചെയ്തു അല്ലെങ്കില്‍ കുഞ്ഞനന്തന്‍ ഉള്‍പ്പടെ കോടതി  ഇന്നിപ്പോള്‍ കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ മറ്റൊരു ഗൂഡാലോചന നടത്തി പി.മോഹനനെതിരെ മൊഴി കൊടുത്തിരിക്കണം. ഇവയില്‍ എന്താണ് സംഭവിച്ചതെങ്കിലും പോലീസ് വകുപ്പ് കേരള സമൂഹത്തോടു മറുപടി പറയണം.കാരണം ഓരോ പൊലീസുകാരനും ലഭിക്കുന്ന ശമ്പളം നല്‍കുന്നത്  കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നാണ്.കേസില്‍ രാഷ്ട്രീയം കലര്‍ന്നിട്ടുണ്ടോ ഇല്ലയോ എന്നത് പോലീസ് വകുപ്പിന്റെ ബാധ്യതയില്‍ പെട്ട കാര്യങ്ങളല്ല.എന്തിനും ഏതിനും ഭരണ-പ്രതിപക്ഷ കക്ഷികള്‍ മാത്രമാണ് മറുപടി പറയാന്‍ ബാധ്യസ്ഥര്‍ എന്ന രീതി മാറേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.ഇപ്പോഴും പൊലീസ് പരസ്യമായി അഭിപ്രായം പറയുന്നുണ്ട്.അവര്‍ക്ക് തോന്നുമ്പോള്‍ മാത്രം.കേരള രാഷ്ട്രീത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഇപ്പോള്‍ കോടതി വിധി വന്നു കഴിഞ്ഞു.കേസ് തുടങ്ങിയപ്പോള്‍ അഭിപ്രായം പറഞ്ഞ പൊലീസ് മേധാവികള്‍ ഇപ്പോള്‍ മൌനം പാലിക്കുന്നത് സംശയത്തിനു ഇടയാക്കും.

ടി പിയെ  വധിക്കണം എന്ന ചിന്ത ആരുടെ തലയിലാണ് ആദ്യം ഉദിച്ചത് എന്ന് കണ്ടെത്തേണ്ടതുണ്ട് . ആ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം സിപി എമ്മിന്‍റെ ചുമലില്‍ കെട്ടിവയ്ക്കുവാന്‍  ബോധപൂര്‍വ്വമായ ഒരു ശ്രമം ഉണ്ടായതായി വ്യക്തമാണ്. തീര്‍ച്ചയായും സി. പി .എമ്മിന് അത്തരമൊരു  ആരോപണം പേറേണ്ടി വന്നതിലൂടെ ഒരുപാടു ദോഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. പി മോഹനനെ പോലെ ആദരണീയനായ ഒരു നേതാവ് ഇന്ന് കുറ്റ വിമുക്തനായി പുറത്ത് വന്നിരിക്കുന്നു.സി.പി.എമ്മിന് അത് വലിയ ആശ്വാസം നല്‍കുന്നുണ്ട്.എന്നാല്‍ ശരിക്കുമുള്ള പ്രതിയെ കൊലയാളി സംഘം രാഷ്ട്രീയ പൊടിപടലം സൃഷ്ടിച്ച് മറക്കുന്നു. യഥാര്‍ഥ പ്രതികള്‍ അഥവാ കൊലപാതകം ആസൂത്രണം ചെയ്തവര്‍ ഇപ്പോഴും പുകമറയിലാണ്. ഏതായാലും അത് സി പി എമ്മിന്‍റെ നേതൃത്വത്തെ വലിയ ആശങ്കയില്‍ ആഴ്ത്തും എന്ന് വേണം കരുതാന്‍. സി പി എമ്മിന് ഇത്തരമൊരു കറയുമായി മുന്നേറാന്‍ സാധിക്കില്ലല്ലോ?

ഇനിയെങ്കിലും പോലീസ് ചന്ദ്രശേഖരന്റെ യഥാര്‍ഥ കൊലയാളിയെ കണ്ടെത്തണം. അല്ലെങ്കില്‍ ചന്ദ്രശേഖരന്റെ കുടുംബത്തിനും സി പി എമ്മിനും മാത്രം നഷ്ടം സംഭവിക്കുന്ന ഒരു സംഗതിയായി ഈ നിഷ്ടുര കൊലപാതകം മാറും.നമ്മളിലൊരാളായി, ഒരു പിതാവായി ,ഒരു ഭര്‍ത്താവായി ,ഒരു മകനായി ഇവിടെ ജീവിതം നയിക്കുകയും സജീവമായി മുഖ്യധാര രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്ന ഒരു വ്യക്തിത്വത്തെ നിഷ്കാസനം ചെയ്തവര്‍ ഇവിടെ വാണരുളുവാന്‍ പാടില്ല.നീതി, അതൊന്നു മാത്രമാണ് ഇക്കാര്യത്തില്‍ നടപ്പാകേണ്ടത്.

 

 

Leave a Reply