728-pixel-x-90-2-learn
728-pixel-x-90
<< >>

വിദ്യാര്‍ത്ഥിനിയുടെ അര്‍ദ്ധനഗ്ന ചിത്രം അദ്ധ്യാപകന്‍ അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ചു

ലണ്ടന്‍:പതിനഞ്ചുകാരിയായ  വിദ്യാര്‍ത്ഥിനി  ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത അര്‍ദ്ധ നഗ്ന ചിത്രം അധ്യാപകന്‍  അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ചു.

തന്റെ വിദ്യാര്‍ത്ഥിനി ബിക്കിനി  ധരിച്ച് നില്‍ക്കുന്ന ചിത്രം ഡൌണ്‍ലോഡ് ചെയ്ത അദ്ധ്യാപകന്‍ എന്‍ലാര്‍ജ് ചെയ്ത ശേഷമാണ് ആണ്‍കുട്ടികള്‍ അടക്കം നൂറിലധികം കുട്ടികള്‍ പങ്കെടുത്ത അസംബ്ലി മുമ്പാകെ പ്രദര്‍ശിപ്പിച്ചത്.

ഫെയിസ് ബുക്കില്‍ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയിതാലുള്ള അപകടത്തെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിന് വേണ്ടിയാണ് ഈ നടപടി എന്നാണ് അധ്യാപകന്റെ വിശദീകരണം.

മലയാളികള്‍ അടക്കം നിരവധി ഇന്ത്യന്‍ വംശജര്‍ പഠിക്കുന്ന പ്ലേമൌത്തിലെ ,എഗ്ഗ് ബക്ക്ലാന്‍ഡ് കമ്മ്യൂണിറ്റി കോളേജില്‍ നടന്ന സംഭവത്തില്‍ പ്രാദേശിക ഭരണകൂടം ആശങ്ക രേഖപ്പെട്ടുത്തി.സമാനമായ സംഭവം കഴിഞ്ഞ വര്‍ഷവും ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്നതായി പരാതി ഉണ്ട്.

തന്റെ മകളെ നാണംകെടുത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് അദ്ധ്യാപകന്‍ പെരുമാറിയത് എന്ന് കാണിച്ച് വിദ്യാര്‍ത്ഥിനിയുടെ അമ്മ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.അധ്യാപകന് ഹിസ്റ്റീരിയ ആണെന്നും അതിനാല്‍ ജോലിയില്‍ നിന്നും അദ്ധ്യാപകനെ പിരിച്ച് വിടണം എന്നും അവര്‍ ആവശ്യപ്പെട്ടു.

എന്റെ മകളുടെ സ്വഭാവവും അവളുടെ വസ്ത്രധാരണവും സ്കൂളിന്റെ വിഷയം അല്ല.ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യുന്നതിന് മുമ്പ് അനുവാദം മേടിക്കണം എന്നത് യു.കെയില്‍ നിലവിലുള്ള നിയമം അനുശാസിക്കുന്നുണ്ട് എന്നും പെണ്‍കുട്ടിയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

Leave a Reply