728-pixel-x-90-2-learn
728-pixel-x-90
<< >>

‘വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തൊക്ക് ആവാം’ ഇതിനോടുള്ള ഈ വിയോജിപ്പും അറിയേണ്ടതുതന്നെ

കെന്‍സാസ്: വിദ്യാര്‍ത്ഥികള്‍ കൈത്തോക്കുമായി ക്ലാസില്‍ എത്തണം എന്ന നിയമത്തോടുള്ള ഒരു അധ്യാപകന്റെ വിയോജിപ്പ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച് അധ്യാപനം നടത്തിക്കൊണ്ട്. കന്‍സാസ് സര്‍വ്വകലാശാല പ്രൊഫസര്‍ കെവിന്‍ വില്‍മോട്ട് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വസ്ത്രത്തിന് മീതെ ജാക്കറ്റണിഞ്ഞ് ക്ലാസെടുക്കാന്‍ തുടങ്ങിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജ് വിദ്യാര്‍ത്ഥികളെല്ലാം കൈത്തോക്ക് കൈയ്യില്‍ കരുതണമെന്ന കന്‍സാസ് നിയമം നടപ്പാക്കിയത് മുതലാണ് പുതിയ അധ്യേന വര്‍ഷത്തില്‍ പ്രതിഷേധക്ലാസ്സെടുക്കലും ആരംഭിച്ചത്.

2013ല്‍ നിയമം പാസാക്കിയതാണ്. ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തിലാക്കി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലാണ് വില്‍മോട്ട് ക്ലാസില്‍ ജാക്കറ്റണിഞ്ഞെത്തിയതും അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്താതാരമായതും.’സിഎസ്എ: ദി കോണ്‍ഫെഡറേറ്റ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക’ എന്നിവ ഉള്‍പ്പെടെയുള്ള സിനിമകളുടെ സംവിധായകന്‍ ആണ് ഇദ്ദേഹം. സര്‍വ്വകലാശാലയിലെ ഫിലിം ആന്‍ഡ് മീഡിയ സ്റ്റഡീസ് അധ്യാപകനാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് തോക്കുമായെത്താം എന്ന് നിയമം നടപ്പാക്കിയ അമേരിക്കയിലെ എട്ടാമത്തെ സംസ്ഥാനമാണ് കെന്‍സാസ്. നിയമം പാലിക്കുന്ന മുറയ്ക്ക് തോക്കുമായി ക്ലാസിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ബുള്ളറ്റ് പ്രൂഫ് ധരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വില്‍മോട്ടിന്റെ പക്ഷം. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളോട് അദ്ദേഹത്തിന് യാതൊരു എതിര്‍പ്പുമില്ലെന്നും വ്യക്തമാക്കുന്നുണ്ട്. സുരക്ഷിതമായ വേഷത്തിലെത്തിയ ആദ്യ ദിവസംതന്നെ അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞത് താന്‍ ബുള്ളറ്റ് പ്രൂഫ് ധരിച്ചിരിക്കുന്നുവെന്നത് നിങ്ങള്‍ മറന്നേക്കൂ എന്നാണ്.

അതേസമയം നിയമം നടപ്പാക്കിയ സംവിധാനത്തോട് സന്ധിചെയ്യാന്‍ തയ്യാറുമല്ല. നിയമം നിലനില്‍ക്കുന്നിടത്തോളം ജാക്കറ്റ് അണിഞ്ഞ് ക്ലാസ്സെടുക്കുകയെന്നതാണ് വില്‍മോട്ടിന്റെ നിലപാട്.

INDIANEWS24.COM Kansas

Leave a Reply