728-pixel-x-90-2-learn
728-pixel-x-90
<< >>

വിദ്യാഭ്യാസ യോഗ്യത :സ്മൃതി ഇറാനിക്ക് ഇന്നസെന്റിന്റെ പിന്തുണ

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ അനുകൂലിച്ച് ചാലക്കുടി എം.പി ഇന്നസെന്‍റ്.വിദ്യാഭ്യാസ യോഗ്യതാ വിവാദത്തില്‍ സ്മൃതി ഇറാനിയെ എതിര്‍ത്ത് സി.പി.എമ്മിന്റെ നേതാക്കളടക്കം രംഗത്ത് വന്നിരുന്നു. ഈ അവസരത്തിലാണ് സി.പി.എം ടിക്കറ്റില്‍ മത്സരിച്ച് എം.പി ആയ ഇന്നസെന്റ്‌ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുന്നത്.

മുന്‍പ് നരേന്ദ്ര മോഡി ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണക്കും എന്ന് ഇന്നസന്റ് പറഞ്ഞത് വിവാദമായിരുന്നു. വിദ്യാഭ്യാസമുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. കാര്യങ്ങള്‍ മനസിലാക്കാനും പ്രവര്‍ത്തിക്കാനുമുള്ള ശേഷിയാണ് വേണ്ടത്. പതിനെട്ട് ഭാഷ അറിയാവുന്നയാള്‍ പതിനെട്ടു ഭാഷയിലും വിഡ്ഢിത്തം മാത്രം പറഞ്ഞാല്‍ എന്തു പ്രയോജനമെന്നും ഇന്നസെന്‍റ് കൊച്ചിയില്‍ പറഞ്ഞു.

 

Leave a Reply