jio 800x100
jio 800x100
728-pixel-x-90
<< >>

വിദ്യാഭ്യാസ മന്ത്രി അധികാരം ദുര്‍വിനിയോഗം നടത്തിയെന്ന്‌ പരാതി

തിരുവനന്തപുരം:വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്ന് പരാതി.കണ്ണൂര്‍ ജില്ലാപഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗവും എളയാവൂര്‍ സെന്‍ട്രല്‍ എല്‍ പി സ്‌കൂളിലെ പ്രധാന അദ്ധ്യാപകനുമായ പി മാധവനാണ് ലോകായുക്തയില്‍ പരാതി നല്‍കിയിരിക്കുന്നത.

മാധവനെ സ്‌കൂള്‍ മാനേജര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നത്‌ അകാരണമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കിയിരുന്നു.എന്നാല്‍ സ്‌കൂള്‍ മാനേജര്‍ വില്‍സണ്‍ അദ്ധ്യാകനെ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല.വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവ് വാങ്ങി സസ്‌പെന്‍ഷന്‍ നീട്ടുകയായിരുന്നു.അണ്ടര്‍ സെക്രട്ടറി മുതല്‍ സെപ്ഷല്‍ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം മറികടന്നായിരുന്നു മന്ത്രിയുടെ നടപടിയുണ്ടെന്ന് ലോകായുക്തയ്ക്ക് നല്‍കിയ പരാതിയില്‍ മാധവന്‍ ആരോപിച്ചിട്ടുണ്ട്ച്ചു.കൂടാതെ മാനേജര്‍ക്കെതിരായ ഗുരുതര ആരോപണങ്ങളും പരാതിയിലുണ്ട്.

പാലക്കാട് തച്ചമ്പാറയിയെ വല്‍സന്‍ മഠത്തിലിന്റെയും ഭാര്യയുടെയും പേരിലെ ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളിനും കണ്ണൂര്‍ ചെമ്പിലോടു ഹയര്‍ സെക്കണ്ടറി സ്‌കൂളിലും മാനദണ്ഡം പാലിക്കാതെ ഈ വര്‍ഷം ഹയര്‍ സെക്കണ്ടറി ബാച്ച് അനുവദിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

INDIANEWS24.COM TVPM

 

Leave a Reply