728-pixel-x-90-2-learn
728-pixel-x-90
<< >>

വിദേശ രാജ്യത്തിന് വേണ്ടി കളിക്കാനും മടിയില്ലെന്ന് ശ്രീശാന്ത്‌

ദുബായ്: വേണ്ടി വന്നാല്‍ വിദേശ രാജ്യത്തിന്റെ ജേഴ്‌സിയില്‍ കളിക്കുമെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. കുറ്റം ചെയ്തതിന് തെളിവില്ലാതിരുന്നിട്ടും ബി സി സി ഐ തന്നോട് വിവേചനം കാട്ടുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും താരം പറഞ്ഞു. പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയപ്പോഴായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.

ആജീവനാന്ത വിലക്കിനെതിരെ നിയമപോരാട്ടം ഇനിയും തുടരുക തന്നെ ചെയ്യും. ബി സി സി ഐയാണ് തന്നെ വിലക്കിയിട്ടുള്ളത് ഐ സി സി വിലക്കേര്‍പ്പെടുത്താത്ത സാഹചര്യത്തില്‍ മറ്റേതെങ്കിലും രാജ്യത്തിനായി കളിക്കുന്നതിനെ കുറിച്ചും വേണ്ടിവന്നാല്‍ ആലോചിക്കുമെന്നും ശ്രീശാന്ത് അറിയിച്ചു. ഇതുവരെ രഞ്ജി ട്രോഫി നേടാന്‍ കഴിയാത്ത കേരളത്തിനായി കളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കി.

INDIANEWS24.COM Gulf Desk

Leave a Reply