728-pixel-x-90-2-learn
728-pixel-x-90
<< >>

വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ ദുബായിക്ക് ലോകത്തിൽ ഏഴാം സ്ഥാനം

ദുബായ്: വിദേശനിക്ഷേപം ആകർഷിക്കുന്ന ലോകനഗരങ്ങളിൽ ഏഴാം സ്ഥാനം ദുബായിക്ക്. ദുബായ് സർക്കാരിന്റെ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016ൽ 2550 കോടി ദിർഹമാണ് നേരിട്ടുള്ള വിദേശനിക്ഷപമായി ലഭിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു.

2011 മുതൽ 2015 വരെ ദുബായിൽ വിദേശനിക്ഷേപം 27,080 കോടി ദിർഹമായിരുന്നു. എന്നാൽ 2017-2018 വർഷത്തിൽ ദുബായിയുടെ വിദേശനിക്ഷേപം വെല്ലുവിളികൾ നേരിട്ട് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായിൽ ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 1,48,842 ആയി ഉയർന്നിട്ടുണ്ട്. ഇവയിൽ 19,877 പുതിയ ട്രേഡ് ലൈസൻസുകളാണ്. ദുബായ് സാമ്പത്തികരംഗം 3.5 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറന്ന സാമ്പത്തികരംഗത്തിന്റെ കാര്യത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനമാണ് ദുബായിക്കുള്ളത്. ദുബായിയുടെ എണ്ണയിതര വ്യാപാരത്തിന്റെ ആകെ മൂല്യം 2016ൽ 1.28 ട്രില്യൻ ദിർഹമാണെന്നും റിപ്പോർട്ടിൽ പറയുന്നുയുന്നുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply