jio 800x100
jio 800x100
728-pixel-x-90
<< >>

വിദേശ ഇന്ത്യക്കാരുടെ വിവാഹ രജിസ്‌ട്രേഷന്‌ ആധാര്‍ നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാരുടെ വിവാഹ രജിസ്‌ട്രേഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഭാവിയില്‍ ദാമ്പത്യപരമായ പ്രശ്‌നങ്ങള്‍ക്ക് യഥാസമയം നടപടികള്‍ സ്വീകരിക്കാനാവാതെ വരുന്നത് ഒഴിവാക്കുന്നതിനാണിത്. എന്‍ ആര്‍ ഐ ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് സംബന്ധിച്ച പരാതികള്‍ വ്യാപകമാകുമ്പോഴും നടപടിയെടുക്കാന്‍ കഴിയാതെ വരുന്നതും കാരണമായി ചൂണ്ടിക്കാട്ടുന്നു.

വിവാഹ രജിസ്‌ട്രേഷന്‍ സംബന്ധിച്ച നിര്‍ദേശമടങ്ങിയ റിപ്പോര്‍ട്ട് മന്ത്രിതല സമിതി വിദേശ മന്ത്രാലയത്തിന് നല്‍കി. ഓഗസ്റ്റ് 30നാണ് റിപ്പോര്‍ട്ട് നല്‍കിയത്.വിദേശ ഇന്ത്യക്കാരെ ആധാര്‍ പരിധിയിലാക്കുന്നതിനുള്ള ചുമതല യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്കാണ് നല്‍കുക.

എന്‍ ആര്‍ ഭര്‍ത്താക്കന്‍മാരുടെ ഗാര്‍ഹിക പീഡനത്തിന് അറുതിവരുത്തുകയെന്ന ലക്ഷ്യം കൂടി പുതിയ നീക്കത്തിന് പിന്നിലുണ്ടെന്നാണ് അറിയുന്നത്.ആധാര്‍ വരുന്നതോടെ വ്യക്തിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അനായാസം ലഭിക്കും. രഹസ്യമായി നാട്ടില്‍ വന്നുപോയാല്‍ പോലും പിടി വീഴുകയും ചെയ്യും.

INDIANEWS24.COM NEWDELHI

Leave a Reply