യുകെ: പുതിയ ഇമിഗ്രേഷന്‍ നിയമം മാന്യമായ ജീവിതം നയിക്കുന്ന വിദേശികള്‍ക്കും വിനയാകാന്‍ ഇടയുണ്ട് എന്ന് സൂചന.പുതിയ നിയമം അനുസരിച്ച് എന്‍ എച് എസ് ,ബാങ്ക് ,ലാന്റ് ലോര്‍ഡ് ,ഡി .വി എല്‍ .എ. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എല്ലാം അനൌദ്യോഗിക ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ആയി മാറും എന്നാണു ആക്ഷേപം.
എന്‍ എച് എസ്സിനും ,ബാങ്കിനും മറ്റിതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവരുടെ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വിദേശികള്‍ പറയുന്നത് ശരിയോ തെറ്റോ എന്ന് അറിയാന്‍ കഴിയും.എന്നാല്‍ ഒരു വീട് വാടകക്ക് എടുക്കാന്‍ ചെല്ലുമ്പോള്‍ ലാന്റ്ലോര്‍ഡ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ പോലെ എല്ലാ കാര്യങ്ങളും ചോദിച്ചറിയണം എന്ന നിര്‍ദ്ദേശം യുകെയില്‍ ആകെ നിയമപരമായി ജീവിക്കുന്ന വിദേശ വംശജരെ മോശമായി ബാധിക്കാന്‍ ഇടയുണ്ട്.
വിദേശികള്‍ ആരെങ്കിലും പുതിയതായി ഒരു ബാങ്ക് അക്കൌണ്ട് തുടങ്ങണം എങ്കില്‍ ബാങ്ക് ഉദ്യോഗസ്ഥന് ആ വിദേശിയുടെ പാശ്ചാത്തലം മുഴുവന്‍ മനസിലാക്കാന്‍ ബാധ്യസ്ഥന്‍ ആണ് എന്ന് നിയമിത്തില്‍ വ്യവസ്ഥ ചെയിതിട്ടുണ്ട്.ഇത് അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ ആണെന്നു സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ തന്നെ പ്രായോഗികമായി നിരവധി പഴുതുകള്‍ ഉള്ളവയും അരാജകത്വവും നിറഞ്ഞവയുമാണ് എന്നതാണ് വസ്തുത.
അനധികൃത കുടിയേറ്റം കുറക്കാന്‍ ആണ് ബില്ല് ലക്ഷ്യം ഇടുന്നത് .പക്ഷെ ബില്ലില്‍ കടന്നു കൂടിയിട്ടുള്ള പല വ്യവസ്ഥകളും ബ്രിട്ടീഷ് വംശജര്‍ അല്ലാത്ത മുഴുവന്‍ ആളുകളെയും രണ്ടാം തരം പൌരന്മാരായി പരിഗണിക്കപ്പെടാന്‍ ഇട നല്‍കും എന്ന് പല പ്രമുഖരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.