728-pixel-x-90-2-learn
728-pixel-x-90
<< >>

വിദേശരാജ്യത്തേക്ക് കുടിയേറുന്നതില്‍ ഇന്ത്യക്കാര്‍ മുന്നില്‍

ന്യൂയോര്‍ക്ക്: വിദേശ രാജ്യത്തേക്ക് കുടിയേറി താമസിക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരെന്ന് കണക്ക്. യു എന്‍ പുറത്തുവിട്ടിരിക്കുന്ന കണക്കില്‍ പറയുന്നത് വിവിധ രാജ്യങ്ങളിലായി 17 ദശലക്ഷം ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്നുണ്ടെന്നാണ്. ഇതില്‍ കൂടുതലും ഗള്‍ഫ് മേഖലയിലാണ്.

അഞ്ചു ദശലക്ഷം പേരാണ് ഗള്‍ഫ് മേഖലയിലുള്ളത്. ഇതില്‍ യുഎഇയില്‍ മാത്രം മൂന്നു ദശലക്ഷം ഇന്ത്യക്കാരുണ്ട്. സൗദിയിലും യു എസിലും രണ്ടു ദശലക്ഷത്തോളം ഇന്ത്യക്കാരാണുള്ളതെന്നും കണക്കുകള്‍ പറയുന്നു.

മെക്‌സിക്കോ, റഷ്യ, ചൈന, ബംഗ്ലദേശ്, സിറിയ, പാക്കിസ്ഥാന്‍, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളാണ് കുടിയേറ്റക്കാരുടെ പട്ടികയില്‍ ഇന്ത്യക്കു തൊട്ടുപിന്നില്‍. ആറു മുതല്‍ 11 ദശലക്ഷം വരെയാണ് ഇവരുടെ കണക്കുകളെന്ന് 2017ലെ യുഎന്നിന്റെ രാജ്യാന്തര കുടിയേറ്റ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കു തൊട്ടുപിന്നില്‍ 13 ദശലക്ഷം പേര്‍ വിദേശത്തുള്ള മെക്‌സിക്കോ ആണ്.

ലോകത്ത് മാതൃരാജ്യം വിട്ട് മറ്റു ഇതരരാജ്യങ്ങളില്‍ ചേക്കേറിയവരുടെ എണ്ണം 258 ദശലക്ഷമാണ്. ചില രാജ്യങ്ങള്‍ക്ക് ഇത് തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ 2030 ല്‍ ലക്ഷ്യമിടുന്ന സുസ്ഥിര വികസനത്തിന്റെ വലിയ വെല്ലുവിളികളില്‍ ഒന്നാണ് കുടിയേറ്റമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply