728-pixel-x-90-2-learn
728-pixel-x-90
<< >>

വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്കും ഇ പി എഫ് ആനുകൂല്യം ലഭിക്കും

ന്യൂഡല്‍ഹി: വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷ(ഇ പി എഫ് ഒ)ന്റെ സുരക്ഷാ കവറേജ് ലഭ്യമാകും. ജോലി ചെയ്യുന്ന രാജ്യത്തെ സാമൂഹ്യ സുരക്ഷാ സ്‌കീമില്‍ അംഗങ്ങളാകാത്തവര്‍ക്കാണ് ഇ പി എഫ് ഒയില്‍ ചേരാനാകുക. ഡല്‍ഹിയില്‍ നടന്ന സെമിനാറില്‍ സംസാരിക്കവെ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍(സി പി എഫ് സി) വി പി ജോയി ആണ് ഇക്കാര്യം അറിയിച്ചത്.

ഈ സൗകര്യം നടപ്പാകുന്നതോടെ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ആ രാജ്യത്തെ സാമുഹ്യ സുരക്ഷാ സ്‌കീമില്‍ അംഗമാകേണ്ടി വരില്ല. ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയാലും രാജ്യത്തെ ഇ പി എഫ് ഒയില്‍ ചേര്‍ന്നിരിക്കുന്നതിനാല്‍ ജോലി ചെയ്തിരുന്ന കാലത്ത് സാമൂഹ്യ സുരക്ഷയ്ക്കായി വരുമാനത്തില്‍ നിന്നും പിടിച്ച തുക ആനുകൂല്യം ലഭ്യമാകും. ഇ പി എഫ് ഒയുടെ പുതിയ നീക്കം വഴി കുറച്ചുകാലത്തേക്ക് വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പോലും അവരുടെ ആനുകൂല്യം നഷ്ടമാകില്ല.

ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളടക്കം 18 രാജ്യങ്ങളുമായി ഇ പി എഫ് ഒ കരാറിലേര്‍പ്പെട്ടതായി വി പി ജോയി അറിയിച്ചു.ഓണ്‍ലൈനില്‍ അപേക്ഷിച്ചാലും ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇപിഎഫ്ഒയുടെ വെബ്‌സൈറ്റില്‍ ഒരു പേജുമാത്രമുള്ള അപ്ലിക്കേഷനാണ് ഇതിനുള്ളത്. വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഇ പി എഫ് ഒയില്‍ അംഗമാകുന്നതോടെ സെര്‍ട്ടിഫിക്കറ്റ് ഓഫ് കവറേജ്(സി ഒ സി) ലഭിക്കും. ഇതോടെ ജോലിക്കു പോകുന്ന രാജ്യത്തെ സാമൂഹ്യ സുരക്ഷാ സ്‌കീമില്‍ ചേരുന്നതില്‍ നിന്നും ഒഴിവാകാനാകും.

INDIANEWS24.COM NEWDELHI

Leave a Reply