തിരുവനന്തപുരം:വിദേശ രാജ്യങ്ങളിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റിനുള്ള പുതിയ നിബന്ധനകള്‍ നിലവില്‍ വന്നു.കേന്ദ്ര സര്‍ക്കാരിന്റെ മുന്നോട്ടു വച്ച പുതിയ നിബന്ധന പ്രകാരം നോര്‍ക്ക റൂട്ട്സ് ഉള്‍പ്പെടെ മൂന്ന് ഏജന്‍സികള്‍ വഴിയാകും റിക്രൂട്ട്മെന്റുകള്‍.ഇതോടൊപ്പം എമിഗ്രേഷന്‍ ക്ലിയറന്‍സും നിര്‍ബന്ധമാക്കി.
പുതിയ നിബന്ധന പ്രകാരം മൂന്ന് ഏജന്‍സികള്‍ക്ക് മാത്രമേ റിക്രൂട്ട്മെന്റിന് അനുമതിയുള്ളു.കേരളത്തില്‍ നിന്ന് നോര്ക്കറൂട്ടസ്, ഓവര്‍സീസ് ഡവലപ്പ്മെന്റ് ആന്റ് എംപ്ലോഴ്മെന്റ് പ്രമോഷന് കണ്‍സല്‍ട്ടണ്ട് (ഓഡെപക്) ,തമിഴ്നാട്ടില്‍ നിന്നുള്ള ഓവര്‍സീസ് മാന്‍ പവര്‍ കണ്‍സള്‍ട്ടന്‍സി എന്നീ മൂന്നു സ്ഥാപനങ്ങള്‍ക്കാണ് റിക്രൂട്ട്മെന്റിന് അനുമതിയുള്ളത്.നാട്ടില്‍ നിന്ന് കുവൈത്ത് അടക്കമുള്ള 19 രാജ്യങ്ങളിലേക്ക് നഴ്സുമാര്‍ക്ക് പുതിയ നിബന്ധനപ്രകാരം എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇമൈഗ്രേറ്റ് വഴി നഴ്സുമാര്‍ രജിസ്ട്രര്‍ ചെയ്യണമെന്നും നിബന്ധനയിലുണ്ട്.
INDIANEWS24.COM TVPM