ന്യൂഡൽഹി: തിരുവനന്തപുരത്ത് നിന്നും മൗറീഷ്യസിലേക്ക് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും വഹിച്ചുകൊണ്ടുപറന്ന വി വി ഐ പി വിമാനം ‘മേഘ്ദൂതി’ന് വിമാനത്താവളവുമായുള്ള ബന്ധം നഷ്ടമായി. ശനിയാഴ്ച ഉച്ചയ്ക്കു 2.08ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ഐഎഫ്സി31 എന്ന എയർഫോഴ്സ് വിമാനത്തിനാണ് ബന്ധം നഷ്ടപ്പെട്ടത്. 15 മിനിറ്റിനുശേഷമാണ് വിമാനത്തിന് ബന്ധം വീണ്ടെടുക്കാൻ കഴിഞ്ഞതെന്ന് വ്യോമസേന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി ദക്ഷിണാഫ്രിക്കയിലേക്കു പോകുന്നതിനായാണ് സുഷമ സ്വരാജ് മൗറീഷ്യസിലേക്കു പോയത്.
INDIANEWS24 NEWDELHI DESK