jio 800x100
jio 800x100
728-pixel-x-90
<< >>

വിദഗ്ധര്‍ക്ക് ഇനി എളുപ്പത്തില്‍ യു എ ഇ വിസ

അബുദാബി:വിദഗ്ധര്‍ക്ക് എളുപ്പത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന വിസ പരിഷ്‌കരണ സംവിധാനത്തിന് യു എ ഇയില്‍ അംഗീകാരം.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലുള്ള മാറ്റങ്ങള്‍ക്ക് യു എ ഇ കാബിനറ്റ് ആണ് അംഗീകാരം നല്‍കിയത്.ഇതോടെ കേരളത്തിലെ പ്രൊഫഷണല്‍സുകള്‍ക്ക് നിരവധി അവസരങ്ങള്‍ക്കാണ് വഴിയൊരുങ്ങുക.

അസാധാരണ കഴിവുള്ളവരെ ആകര്‍ഷിക്കാനും അത്തരക്കാര്‍ക്കു എളുപ്പത്തില്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കാനും പ്രത്യേക സമിതി പുതിയ സംവിധാനത്തിലുണ്ടാകും.ലോകത്തെല്ലായിടത്തുമുള്ള വിദഗ്ധരെ രാജ്യത്തേക്ക് ആകര്‍ഷിക്കുക വഴി ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ ശക്തിപ്പെടുത്താനാകുമെന്നാണ് യു എ ഇ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍.ഉപപ്രധാനമന്ത്രി ലഫ്. ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.പ്രൊഫഷണലുകള്‍, ജോലി, മൂല്യം തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണം നടത്തും.ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി തിരിച്ച് ഓരോന്നിലും നിര്‍ദിഷ്ട എണ്ണം വിസകള്‍ അനുവിദിക്കുന്ന സംവിധാനവും നലിവില്‍ വരും.ഓരോന്നിന്റെയും മൂല്യമനുസരിച്ച് പ്ലാറ്റിനം, ഗ്രീന്‍, യെല്ലോ, റെഡ് എന്നീ പദവികളും ഗ്രേഡ് സംവിധാനവും ഏര്‍പ്പെടുത്തും.

പുതിയ എന്‍ട്രി വിസ സംവിധാനം ആരംഭിച്ച യുഎഇ നടപടി മലയാളികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും.എണ്ണയിതര സാമ്പത്തിക വ്യവസ്ഥയിലേക്കു യുഎഇ കൂടുതല്‍ ശ്രദ്ധിച്ചതോടെ ഈ മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകും. മനുഷ്യവിഭവശേഷിയുടെ കൈമാറ്റം സംബന്ധിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ ഇന്ത്യയുമായി യു എ ഇ കരാര്‍ ഒപ്പിട്ടിരുന്നു. വിവിധ മേഖലകളില്‍ ഇന്ത്യയുടെ പരിജ്ഞാനം യുഎഇ പ്രയോജനപ്പെടുത്തും.

INDIANEWS24.COM Gulf Desk

Leave a Reply