jio 800x100
jio 800x100
728-pixel-x-90
<< >>

വിജിലന്‍സ് വിജിലന്റല്ലെന്ന് ഹൈക്കോടതി

കൊച്ചി:ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശം.മന്ത്രി കോഴവാങ്ങിയെന്ന് ആരോപണം ഉയര്‍ന്നാല്‍ അന്വേഷിക്കാന്‍ ബാധ്യതയില്ലേയെന്ന് കോടതി ചോദിച്ചു.വിജിലന്‍സ് ഫലപ്രദമല്ലെന്ന് അഭിപ്രായപ്പെട്ട കോടതി അന്വേഷണത്തിനായി മറ്റ് സംവിധാനങ്ങളെ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും കോടതി അഭിപ്രായപ്പെട്ടു.
മന്ത്രി കെ ബാബു കോഴ വാങ്ങിയെന്ന ആരോപണത്തിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബിജു രമേശ് നല്‍കിയ ഹര്‍ജിയിന്‍മേലാണ് ബി കമാല്‍പാഷ പരിഗണിച്ചത്.

കോഴ നല്‍കിയെന്ന് ബോധ്യമുണ്ടെങ്കില്‍ ബിജു രമേശിന് എന്തുകൊണ്ട് സ്വകാര്യ അന്യായം ഫയല്‍ ചെയ്തുകൂട എന്ന മന്ത്രിയുടെ അഭിഭാഷകന്റെ ചോദ്യമാണ് വിമര്‍ശനങ്ങളിലേക്ക് വഴി തുറന്നത്.സത്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ജസ്റ്റീസ് കമാല്‍പാഷ പറഞ്ഞു.വിജിലന്‍സ് വിജിലന്റല്ല.ഇങ്ങനെ പോയാല്‍ വിജിലന്‍സിന് പകരം സംവിധാനം ഏര്‍പ്പെടുത്തേണ്ടിവരും.കെ ബാബുവിനെതിരായ ബിജു രമേശിന്റെ രഹസ്യമൊഴി ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

INDIANEWS24.COM Kochi

Leave a Reply