728-pixel-x-90-2-learn
728-pixel-x-90
<< >>

വിജിലന്‍സ് നിരീക്ഷണത്തില്‍ തിങ്കളാഴ്ച്ച കലോത്സവം തുടങ്ങും

കണ്ണൂര്‍:വിജിലന്‍സ്‌ നിരീക്ഷണത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കണ്ണൂരില്‍ കൊടിയേറും.ചരിത്രത്തിലാദ്യമായാണ് വിജിലന്‍സ് നിരീക്ഷണത്തില്‍ കലോത്സവം അരങ്ങേറുന്നത്.വിധികര്‍ത്താക്കളുടെ പൂര്‍ണ്ണ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറി.സംഘാടക സമിതി അംഗങ്ങളുള്‍പ്പെടെ വിജിലന്‍സ് നിരീക്ഷണത്തിലാവും.വിധിനിര്‍ണ്ണയംകോഴയുടെ അടിസ്ഥാനത്തിലാണെന്ന ശക്തമായ ആരോപണത്തെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ണ്ണായക തീരുമാനം.

കോഴയുടെ കരിനിഴല്‍ മായ്ച്ച് ആരോഗ്യകരമായ മത്സരം ഉറപ്പാക്കുകയാണ് ലക്ഷ്യം.മത്സരങ്ങളും വിധികര്‍ത്താക്കളും സംഘാടകരുമെല്ലാം വിജിലന്‍സ് നിഴലിലായിരിക്കും.600 വിധികര്‍ത്താക്കളുടേയും ഫോണ്‍ നമ്പറുകളും മറ്റ് വിവരങ്ങളും വിജിലന്‍സിന് കൈമാറി. ഇടവേളകളിലെ ഫോണ്‍ വിളിവഴിയാണ് ഫലം ഉറപ്പിക്കലെന്ന ഏജന്റുമാരുടെ വെളിപ്പെടുത്തലുകളുടെ കൂടെ അടിസ്ഥാനത്തിലാണ് നടപടി.

മൂന്നു വര്‍ഷം വിധി കര്‍ത്താക്കളായവരെ ഇത്തവണ ഒഴിവാക്കി. ജില്ലാ തലത്തിലെ വിധി കര്‍ത്താക്കള്‍ സമാനമായ ഇനത്തില്‍ സംസ്ഥാന തലത്തില്‍ ഫലം വിലയിരുത്താനുണ്ടാകില്ല. കലാമണ്ഡലം, ഫൈന്‍ ആര്‍ട്‌സ് കോളേജ്, സ്‌കൂള്‍ ഓഫ് ഡ്രാമാ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള പാനലില്‍ നിന്നാണ് വിധി കര്‍ത്താക്കള്‍ ഏറെയും.

അപ്പീല്‍ വഴി ഫലം ഉറപ്പിക്കാനുള്ള നീക്കങ്ങളും നിരീക്ഷണത്തിലാണ് ഇതുവരെ ലഭിച്ചത് 505 അപ്പീലുകള്‍ മാത്രം. മുന്‍ വര്‍ഷം 850. അപ്പീലുകള്‍ അനുവദിക്കും മുമ്പ് വിദ്യാഭ്യാസവകുപ്പിന്റെ കൂടി നിലപാട് തേടണമെന്ന് ബാലാവകാശ കമ്മിഷന്‍ അടക്കമുള്ള സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്.

INDIANEWS24.COM Kannur

Leave a Reply