728-pixel-x-90-2-learn
728-pixel-x-90
<< >>

വിജിലന്‍സ് ആസ്ഥാനത്തെ ഗൂഢസംഘം:എഡിജിപി അന്വേഷിക്കും

Tvm:വിജിലന്‍സ് ആസ്ഥാനം കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കി. പരാതികള്‍ ഒതുക്കിത്തീര്‍ക്കാമെന്ന് അവകാശപ്പെട്ട് പ്രതികളില്‍ നിന്നും പണം തട്ടന്നതാണ് ഇവരുടെ രീതി.ഇതേക്കുറിച്ച് അന്വേഷിക്കാന്‍ അഭ്യന്തര വകുപ്പ് അന്വേഷണത്തിനു ഉത്തരവിട്ടു.വിജിലന്‍സ് എഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

ചിറയിന്‍കീഴില്‍ പണിയുന്ന കെട്ടിടത്തിനു പഞ്ചായത്തില്‍ നിന്ന് നമ്പര്‍ സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തു പ്രവാസി മലയാളിയില്‍ നിന്ന് രണ്ടു ലക്ഷത്തിലേറെ രൂപ കൈക്കൂലി വാങ്ങിയ സംഘത്തിനെതിരെ പരാതി നല്‍കിയപ്പോഴാണ് അതു പിന്‍വലിപ്പിക്കാനായി വിജിലന്‍സ് ആസ്ഥാനത്ത് നിന്നൊരു സംഘം പൊലീസുകാര്‍ ഇടപെട്ടത്. വിജിലന്‍സ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് വിളിച്ച് പരാതിക്കാരനെ ബന്ധപ്പെട്ടതിന്‍റെ തെളിവും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതെക്കുറിച്ചാണ് ആഭ്യന്തരമന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്.

Leave a Reply