തിരുവനന്തപുരം:ബാറുടമകള്‍ ധനമന്ത്രിക്ക് പണം നല്‍കിയെന്ന കേസില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം ഉടന്‍ കുറ്റപത്രം തയ്യാറാക്കും.കേസില്‍ മാണി കോഴ വാങ്ങിയെന്നത് വ്യക്തമാകുന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ തിങ്കളാഴ്ച്ച ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയതില്‍ നിന്നും മാണി പണം കൈപ്പറ്റുന്നത് കണ്ടുവെന്ന ദക്സാക്ഷിമൊഴി സ്ത്യമാണെന്നു തെളിച്ചു.പരിശോധനാ ഫലം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്.ബാറുടമകളില്‍ നിന്ന് അവരുടെ സംഘടന വന്‍ തോതില്‍ പണം പിരിച്ചു.കേസ് നടത്താന്‍ ചെലവായത് ചുരുങ്ങിയ പണം മാത്രം.ബാക്കി പണം മുഴുവന്‍ കോഴയായി നല്‍കിയതായാണ് പുതിയ വിവരം.
INDIANEWS24.COM T V P M