728-pixel-x-90-2-learn
728-pixel-x-90
<< >>

വിജയരാഘവൻ തൊണ്ണൂറു വയസ്സുകാരനാകുന്നു

തന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവാകാൻ സാധ്യത ഉള്ള ഒരു കഥാപാത്രത്തിനു വേണ്ടി വിജയരാഘവൻ തയ്യാറെടുക്കുകയാണ്.90 വയസുള്ള കഥാപാത്രത്തിനു ജീവൻ കൊടുക്കാനാണ് തയ്യാറെടുക്കുന്നത്.അതിനു വേണ്ടി ഭക്ഷണം പോലും ഉപേക്ഷിച്ചു ശരീരം മെലിയിക്കുകയാണ് വിജയരാഘവൻ.ഒപ്പം മകൻ ദേവദേവനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
vijayaraghavan sonഗോപി കുറ്റിക്കോൽ സംവിധാനം ചെയ്യുന്ന ദർബോണി എന്ന സിനിമയിലാണ് ഈ തയ്യാറെടുപ്പ് .പ്രിയദർശന്റെ ഗീതാഞ്ജലിയിൽ നായികയായ കീർത്തി സുരേഷ് നായികയാകുന്നു.വ്യത്യസ്ത കഥാപാത്രത്തെയാണ് കീർത്തി ദർബോണിയിൽ കാഴ്ച വെക്കുന്നത്.
ഗോപി കുറ്റികോൽ നിരവധി നാടകങ്ങളും,ഡോക്യുമെന്ററികളും ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട് .ഏറെ കാലത്തെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഗോപി വ്യത്യസ്തമായ സിനിമയുമായി എത്തുന്നത്‌.ഷോ പിക്ച്ചേ ഴ്സിന്റെ ബാനറിൽ  ബാബുരാജ് ടി കെ യാണ് ചിത്രം നിർമ്മിക്കുന്നത്.തിരക്കഥ നവാഗതനായ ബിനുലാൽ ഉണ്ണി. ഷാജി എൻ കരുണിന്റെ സ്വപാനത്തിനു കാമറ ചലിപ്പിച്ച സജി നായരാണ് ദർബോണിയുടെ ക്യാമറാമാന്‍ .ഇന്ദ്രൻസ്,കലാഭവൻ റഹ്മാൻ,സേതു ലക്ഷ്മി menaka daughterഎന്നിവരാണ് മറ്റു അഭിനേതാക്കൾ.
JITHESH DAMODAR INDIANEWS24

Leave a Reply