jio 800x100
jio 800x100
728-pixel-x-90
<< >>

‘മിഷന്‍ കംപ്ളീറ്റഡ്’

മുംബൈ: ഇന്ത്യയുടെ ഇന്നിംഗ്സ് ജയത്തോടെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനോട് വിടചൊല്ലി. മുംബൈ വാംഖടെ സ്റ്റേഡിയത്തില്‍ ഇന്നിംഗ്സിനും 126 റണ്ണിനുമായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരി.
313 റണ്‍ കടവുമായി രണ്ടാമിന്നിങ്ങ്സ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വിന്‍ഡീസ് 187ല്‍ ബാറ്റ് താഴ്ത്തി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രഗ്യാന്‍ ഓജയും നാല് പേരെ പുറത്താക്കിയ അശ്വിനുമാണ് മൂന്നാംദിവസംതന്നെ ഇന്ത്യക്ക് ജയമൊരുക്കിയത്

Leave a Reply