jio 800x100
jio 800x100
728-pixel-x-90
<< >>

വിജയതുടക്കം ചോരപൊടിയാതെ കണക്കുതീര്‍ത്തുകൊണ്ട്

തിരുവനന്തപുരം:ലീഡ് നീലയില്‍ എല്‍ ഡി എഫ് തരംഗം ഉറപ്പാക്കിക്കൊണ്ട് 14-ാം കേരള നിയമസഭയുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ആ വാര്‍ത്തയെത്തി.പുതിയ നിയമസഭയിലേക്ക് ആദ്യ അംഗത്തിന്റെ പേര് ഉറപ്പിക്കുന്ന ജയപ്രഖ്യാപനം.വിജയത്തേക്കാല്‍ ഉപരി നാല് വര്‍ഷം മുമ്പ് നടത്തിയ രാഷ്ട്രീയ വഞ്ചനയ്ക്കുള്ള കണക്കൂതീര്‍ക്കലായിരുന്നു അത്.

വ്യാഴാഴ്ച്ച വോട്ടെണ്ണല്‍ മൂര്‍ദ്ധന്യത്തിലെത്തിനില്‍ക്കെ 10.25 ഓടെ ആദ്യ ഫലപ്രഖ്യാപനം വന്നു സി പി എമ്മിനു വേണ്ടി കെ എ അന്‍സലന്‍ വിജയിച്ചു.മണ്ഡലം നെയ്യാറ്റിന്‍കര.തോല്‍പ്പിച്ചത് കോണ്‍ഗ്രസിന്റെ ആര്‍ സെല്‍വരാജിനെ.അഞ്ച് വര്‍ഷം മുമ്പേ ഇതേ മണ്ഡലത്തില്‍ നിന്നും സിപിഎം അംഗമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സെല്‍വരാജ് തോറ്റിരിക്കുന്നു.അന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് ജയിപ്പിച്ച പാര്‍ട്ടിയെ കുറ്റപ്പെടുത്തി നെയ്യാറ്റിന്‍കര എം എല്‍ എ കൂറുമാറ്റ നിയമപ്രകാരം രാജിവെച്ചൊഴിഞ്ഞു.അതികം താമസിയാതെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു വിജയിക്കുകയും ചെയ്തു.അതും ഒരു മെയ് മാസത്തിലായിരുന്നു.

ഈ കാലഘട്ടത്തിലൊന്നും ആര്‍ ശെല്‍വരാജ് എം എല്‍ എയ്ക്ക് യാതൊരു പോറലും ഉണ്ടായിരുന്നില്ല.എന്നിട്ടും 2016 തെരഞ്ഞെടുപ്പിനെ നേരിടാന്‍ യു ഡി എഫ് പ്രചാരണ ആയുധമായി മുന്നോട്ടുവെച്ചത് സി പി എം അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന്.ഇതിനെല്ലാറ്റിനും കാലം കരുതിവെച്ച മറുപടിയായിരിക്കണം ഇന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നെയ്യാറ്റിന്‍കരയിലെ വഞ്ചനയ്ക്ക് യു ഡി എഫിന് ആദ്യ അടിതെറ്റിയതെന്ന് രാഷ്ട്രീയ കേരളം കൗതുകപൂര്‍വ്വം നിരീക്ഷിക്കുന്നു.

INDIANEWS24.COM Political Desk Kerala

Leave a Reply