728-pixel-x-90-2-learn
728-pixel-x-90
<< >>

വിജയകരമായി മംഗള്‍യാന്‍; അഭിമാനപൂര്‍വ്വം ഇന്ത്യ

ബംഗളുരു:ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമായ ചൊവ്വ പര്യവേക്ഷണ പേടക(മംഗള്‍യാന്‍)ത്തിന്റെ പരീക്ഷണം വിജയം.ശുഭസൂചനകള്‍ക്ക് തെളിവായി ബുധനാഴ്ച്ച രാവിലെ ഇന്ത്യന്‍ സമയം 8.02 ന് ആദ്യ സന്ദേശമെത്താന്‍ തുടങ്ങി.ബംഗളുരു ഐ എസ് ആര്‍ ഒ ആസ്ഥാനത്ത് സന്നിഹിതനായിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ വിവരം ലോകത്തെ അറിയിച്ചത്.

ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ വസ്തുതകളേറെ.ചൊവ്വയിലേക്ക് നടത്തുന്ന ആദ്യ
പരീക്ഷണത്തില്‍ തന്നെ വിജയം കാണുന്ന ഏകരാജ്യം.ഏഷ്യയില്‍ നിന്നും ചൊവ്വപര്യവേക്ഷണം വിജയകരമാക്കിയ ഏകരാജ്യം.ചൊവ്വ പര്യവേക്ഷണം വിജയകരമായി പൂര്‍ത്തിയാക്കുന്ന ലോകത്തെ നാലാമത്തെ രാജ്യം.isro

കാത്തിരുന്ന വിജയ നിമിഷം ലോകത്തെ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു ഇന്ത്യ അഭിമാനപൂര്‍വ്വം ചൊവ്വയിലെത്തിയിരിക്കുന്നു.ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തെയും അതിന് ചുക്കാന്‍ പിടിച്ച മറ്റുള്ളവരെയും അദ്ദേഹം അഭിനന്ദിച്ചു.ബുധനാഴ്ച്ച പുലര്‍ച്ചെ 6.15 ഓടെ അദ്ദേഹം ഐ എസ് ആര്‍ ഒ ആസ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരുന്നു.പരീക്ഷണം വിജയകരമായതിന് തൊട്ടുപിന്നാലെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയില്‍ നിന്നും അഭിനന്ദന സന്ദേശമെത്തി.തുടര്‍ന്ന് അമേരിക്കയുടെ ബഹിരാകാശ പരീക്ഷണ ഏജന്‍സിയായ നാസയുടെ അഭിനന്ദനവും എത്തി.

തിങ്കളാഴ്ച്ച പരീക്ഷിച്ച ലാം എഞ്ചിന്‍ ജ്വലനം തുടങ്ങിയത് ഇന്ന് രാവിലെ 7.17 ഓടെയാണ്.തുടര്‍ന്ന് 7.41 വരെ ജ്വലിപ്പിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനമെങ്കിലും 8 വരെ ലാം ജ്വലിച്ചു.

2013 നവംബര്‍ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് പിഎസ്എല്‍വി സി25 റോക്കറ്റില്‍ വിക്ഷേപിച്ച മംഗള്‍യാന്‍ പേടകം പത്തു മാസവും 19 ദിവസവും സ്‌പേസിലൂടെ യാത്രചെയ്താണ് ഇപ്പോള്‍ ചൊവ്വയിലെത്തിയിരിക്കുന്നത്.ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമായിരുന്നു സൗരഭ്രമണപഥത്തില്‍നിന്ന് പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്നത്. അതിനുള്ള വന്‍ തയ്യാറെടുപ്പിലായിരുന്നു ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍.

ദിവസങ്ങളായി കാത്തിരിക്കുന്ന ഐ എസ് ആര്‍ ഒ പുലര്‍ച്ചെ മുതല്‍ തന്നെ പ്രവര്‍ത്തന സജ്ജമായി ഒരുങ്ങിയിരുന്നു.കുതിച്ചുപായുന്ന പേടകം ഭ്രമണപഥത്തില്‍ പിടിച്ചിടാന്‍ വേഗത കുറക്കുകയെന്നതായിരുന്നു ഇന്ത്യന്‍ ശാസ്ത്രലോകത്തിന്റെ ഇന്നതെ പ്രധാന ദൗത്യം.പുലര്‍ച്ചെ 4.30മുതല്‍ ഇതിനായി കാത്തിരുന്നു.മണിക്കൂറില്‍ സെക്കന്‍ഡില്‍ 22.53 കിലോമീറ്റര്‍ വേഗതയിലാണ് പേടകം സഞ്ചരിച്ചുകൊണ്ടിരുന്നത്.ഇത് സെക്കന്‍ഡില്‍ 1.11 കിലോമീറ്ററായി കുറയ്ക്കണം.പേടകത്തില്‍ ഘടിപ്പിച്ചിട്ടുള്ള ലിക്വിഡ് അപോജി മോട്ടോര്‍(ലാം)പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണ് വേഗത കുറച്ചത്.ഇത് പ്രവര്‍ത്തന ക്ഷമമാണോയെന്നതിന്റെ പരീക്ഷണമാണ് തിങ്കളാഴ്ച്ച നടത്തിയത്.

INDIANEWS24 TECHNOLOGY

Leave a Reply