jio 800x100
jio 800x100
728-pixel-x-90
<< >>

വിഗ്രഹനിമഞ്ജന ഘോഷയാത്രയുടെ ഭാഗമായി ഒരുകൂട്ടം മുസ്ലിംയുവാക്കള്‍

ഹൈദരാബാദ്:ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയില്‍ പോലീസിന്റെ സഹായത്തിനായി ഒരു കൂട്ടം മുസ്ലിം യുവാക്കള്‍.മതത്തിന്റെ പേരില്‍ കൊലയും രാഷ്ട്രീയ നാടകങ്ങളും മുതലെടുപ്പുകളും അരങ്ങേറുന്നതിനിടെയാണ് ഹൈദരാബാദില്‍ നടക്കുന്ന ഘോഷയാത്രയ്ക്ക് ഒരു കൂട്ടം മുസ്ലിം യുവാക്കള്‍ സ്വമേധദയാ മുന്നോട്ട് വന്ന് മാതൃക കാട്ടിയത്.സംസ്ഥാനത്തെ സൗത്ത് സോണ്‍ ഡി സി പി. വി സത്യനാരായണയുടെ നേതൃത്വത്തിലുള്ള സംഘം ഇവര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ക്കൊപ്പം ഘോഷയാത്രാ സമയത്ത് ധരിക്കാന്‍ പ്രത്യേക യൂണിഫോമും നല്‍കി.

വിഗ്രഹ നിഞ്ജന ഘോഷയാത്രയുടെ വോളന്റിയര്‍ ഗ്രൂപ്പായി തിരഞ്ഞെടുത്ത ആയിരത്തോളം യുവാക്കളില്‍ ഭൂരിഭാഗവും മുസ്ലംകളാണ്.മതങ്ങള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടാന്‍ ഇത്തരം മാതൃകകള്‍ക്കു സാധിക്കുമെന്ന് ഡി സി പി. സത്യനാരായണ പറഞ്ഞു.ഇതേസമയം തന്നെ അടുത്തിടെ ബക്രീദ് ദിനത്തിനു ശേഷം ഹൈദരാബാദില്‍ നഗരം ശുചീകരിക്കാന്‍ ഹിന്ദുയുവാക്കള്‍ രംഗത്തിറങ്ങിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

INDIANEWS24.COM Hyderabad

Leave a Reply