728-pixel-x-90-2-learn
728-pixel-x-90
<< >>

വിക്രമാദിത്യന്‍ “വേതാളത്തെ” കൂട്ട് പിടിച്ചില്ല !!

കൊച്ചി:ആദ്യ പകുതിയിലെ നിരാശയെ മറികടക്കുന്ന ചടുലമായ രണ്ടാം പകുതിയില്‍ പൂര്‍ത്തിയാകുന്ന കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു തരക്കേടില്ലാത്ത  സിനിമ എന്ന് വിക്രമാദിത്യനെ വിശേഷിപ്പിക്കാം.കണ്ടു മടുത്ത കഥാസന്ദര്‍ഭങ്ങളുമായി നീങ്ങുന്ന ആദ്യപകുതി അവതരണത്തില്‍പ്പോലും പുതുമ നല്‍കുന്നില്ല.പക്ഷെ “മടുപ്പിക്കുന്ന ദ്വയാര്ത്ഥപ്രയോഗങ്ങളും നിലവാരമില്ലാത്ത തമാശകളും” എന്ന “വേതാളത്തെ” ലാല്‍ ജോസ് മനപൂര്‍വ്വം ഒഴിവാക്കിയത് വിക്രമാദിത്യനു ഗുണം ചെയ്തു.ഏതായാലും ചിത്രം വാണിജ്യ വിജയം നേടും എന്ന് കരുതാം.വിദേശത്തുള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലെ ആദ്യ ദിനങ്ങളില്‍ ഗംഭീര ഇനിഷ്യലാണ് വിക്രമാദിത്യന്‍ നേടുന്നത്.

പരാജയപരമ്പരകളുമായി നീങ്ങുന്ന ഉണ്ണി മുകുന്ദന് ചിത്രം ഗുണം ചെയ്യും.അനൂപ്‌ മേനോന്‍,ലെന എന്നിവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും തന്റെ വേഷം മോശമാക്കിയില്ല.ബാംഗ്ലൂര്‍ ഡേയ്സിനെ തുടര്‍ന്നു ദുല്‍ഖറിന് ഇത് കൂട്ടായ്മയുടെ തുടര്‍ച്ചയായ വിജയമാണ്. ആക്ഷന്‍ രംഗങ്ങള്‍ മികച്ച രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.ബിജിപാലിന്റെ  പശ്ചാത്തലസംഗീതവും ഗാനങ്ങളും ജോമോന്‍ ടി ജോണിന്റെ ഛായാഗ്രഹണവും വിക്രമാദിത്യന്റെ പ്ലസ് പോയിന്റുകളാണ്.ഇഖ്‌ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

INDIANEWS MOVIES

Leave a Reply