728-pixel-x-90-2-learn
728-pixel-x-90
<< >>

വിക്ടോറിയാ സ്ക്വയറില്‍ വ്യാഴാഴ്ച വീണ്ടും വെള്ളിമൂങ്ങാ

ബെല്‍ഫാസ്റ്റ് വിക്ടോറിയ സ്ക്വയറില്‍ വ്യാഴാഴ്ച വീണ്ടും വെള്ളിമൂങ്ങാ പ്രദര്‍ശനം നടത്തും.കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട വെള്ളിമൂങ്ങാ സമീപ കാലത്ത് മെഗാസ്റ്റാര്‍ സാന്നിധ്യം ഇല്ലാതെ വിജയിച്ച ചിത്രമാണ്.

വെള്ളിമൂങ്ങാ എന്ന ചിത്രത്തിലൂടെ ബിജു മേനോന്‍ സൂപ്പര്‍ താരമായി ഉയിര്‍പ്പ് നെടി.’കാരണം വെള്ളി മൂങ്ങാ എന്ന ചിത്രം നര്‍മ്മ സന്ദര്‍ഭങ്ങള്‍ കൊണ്ട് കോര്‍ത്തിണക്കിയ പൊന്നും വിലയുള്ള ചിത്രമാണ്.ഈ ചിത്രത്തിലൂടെ കള്ളക്കച്ചവടത്തിനു ഉപയോഗിക്കുന്ന സാക്ഷാല്‍ വെള്ളിമൂങ്ങാ എന്ന പക്ഷിയോടും മലയാള സിനിമ ബഹുമാനം കാണിച്ചു.

‘വെള്ളിമൂങ്ങാ’ കേരളത്തിലെ ഒരു ഉടായിപ്പ് കച്ചവടമാണ്.ഒരു പാട് പണം ലഭിക്കും എന്ന് പറയുകയും എന്നാല്‍ കാര്യത്തോട് അടുക്കുമ്പോള്‍ ശുദ്ധ തട്ടിപ്പ് ആയി മാറുകയും ചെയ്യുന്ന കള്ളക്കച്ചവടം.

‘വെള്ളിമൂങ്ങാ’എന്ന ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന വെള്ള വേഷക്കാരനായ ബിജു മേനോന്റെ കഥാപത്രവും അങ്ങനെ തന്നെയാണ്.തനി തട്ടിപ്പ്കാരനായ കദര്‍ധാരി.എന്നാല്‍ പ്രത്യേകിച്ച് രാഷ്ട്രീയ ചായിവ് ഒന്നും കാണിക്കാതെ സാമൂഹ്യ വിമര്‍ശനം കഥാപാത്രത്തില്‍ ഒതുക്കി നിര്‍ത്താന്‍ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്.

ഒരു നവാഗതനായ സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കാവുന്നതില്‍ അധികം പ്രതിഭാ സമര്‍പ്പണം ജിബു ജെക്കബില്‍ നിന്നും സിനിമാ കാണികള്‍ക്ക് ലഭിച്ചിട്ടുണ്ട്.സിനിമയുടെ കഥയ്ക്ക്‌ ദോഷമാകുന്ന രീതിയിലുള്ള ഒരൊറ്റ രംഗമോ, അനാവശ്യമായി തിരുകികേറ്റിയ തമാശ രംഗങ്ങളോ ഈ സിനിമയിലില്ല. സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ ലൊക്കേഷന്‍ തിരെഞ്ഞെടുത്തും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചതും സിനിമയ്ക്ക് ഗുണകരമായി.

ഈ ചിത്രം ഇനിയും കാണാത്തവര്‍ ബെല്‍ഫാസ്റ്റില്‍ ഉണ്ടെങ്കില്‍ ധൈര്യമായി കാണാന്‍ ബെല്‍ഫാസ്റ്റ് മലയാളി.കോം ശുപാര്‍ശ ചെയ്യുന്നു.പക്ഷെ ഒരു കാര്യം ശ്രദ്ധിക്കണം.തമാശ കണ്ടാല്‍ ചിരിക്കാതെ ഗൌരവം നടിക്കുന്നത് ആരോഗ്യത്തിനു ഹാനികാരമാണ്.അത് കൊണ്ട് പൊട്ടിച്ചിരിക്കാനും ഒരല്‍പം ചിന്തിക്കാനും തയ്യാര്‍ ആയവര്‍ മാത്രം വെള്ളിമൂങ്ങാ വ്യാഴാഴ്ച ചേക്കേറുന്ന വിക്ടോറിയ സ്ക്വയറിലേയ്ക്ക് ചെല്ലുക…..സമയം ചുവടെ കൊടുക്കുന്നു

Victoria Square. Show timings Thu 30th Oct 7:30pm. Book your tickts online at www.odeon.co.uk.Parking is £3.50 if you validate your ticket at odeon. 

Leave a Reply