728-pixel-x-90-2-learn
728-pixel-x-90
<< >>

വിക്ടര്‍ വീണ്ടുമെത്തുന്നുവെന്ന് ഔദ്യോഗിക പ്രഖ്യാപനം

ഒരു ദശാബ്ദം മുമ്പ് ഏറെ ജനപ്രിയമായി ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിയ ടി വി എസ് വിക്ടര്‍ വീണ്ടും വിപണിയിലെത്തുക്കുന്ന കാര്യം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.പുതിയ വിക്ടര്‍ റോഡ് ടെസ്റ്റ് നടത്തുന്ന ചിത്രങ്ങള്‍ നിരവധി തവണ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചുവന്നിരുന്നു.

ഇതിന്റെ വീഡിയോ പ്രചരിച്ചിരുന്നെങ്കിലും ഇതേവരെ കമ്പനി ഔദ്യോഗിക പ്രഖ്യാപനമൊവന്നും നടത്തിയിരുന്നില്ല.വീണ്ടും ടി വി എസ് വിക്ടര്‍ വീണ്ടും നിരത്തിലിറങ്ങുമ്പോള്‍ ഒപ്പം കരുത്തുള്ളൊരു പ്രീമിയം ബൈക്കും ഉടനെ വിപണിയിലെത്തിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 125സിസി വിഭാഗത്തില്‍ ഇറക്കിയ ടി വി എസ് ഫിനീക്‌സ് ആണ് കമ്പനിയുടെ ഏറ്റവും പുതിയ വണ്ടി.

സുസുക്കിയുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷം ടി വി എസ് ആദ്യം നിര്‍മ്മിച്ച ബൈക്കാണ് വിക്ടര്‍.2000ല്‍ 110 സിസിയിലാണ് ഇത് വിപണിയില്‍ എത്തിയത്.125 സിസിയിലുള്ള ജി എല്‍ എക്‌സ് ബൈക്കിറങ്ങിയ ശേഷം ടി വി എസ് വിക്ടറിന്രെ നിര്‍മ്മാണം തന്നെ നിര്‍ത്തിവെക്കുകയായിരുന്നു.

INDIANEWS24.COM AUTO DESK

Leave a Reply