728-pixel-x-90-2-learn
728-pixel-x-90
<< >>

വികസനത്തിന് വഴി തുറക്കാന്‍ ബെല്‍ഫാസ്റ്റ് -ക്യാനഡ വിമാനം:

NI:ബെല്‍ഫാസ്റ്റില്‍  നിന്നും നേരിട്ട്  ക്യാനഡക്കുള്ള  വിമാനം യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശത്തിന്റെ വന്‍ വ്യവസായ വളര്‍ച്ചക്ക് വഴി തുറക്കും എന്ന് യു.കെയിലെ കനേഡിയന്‍ അംബാസിഡര്‍ അഭിപ്രായപ്പെട്ടു.

നോര്‍ത്തേണ്‍ അയര്‍ലണ്ടും  ക്യാനഡയും തമ്മില്‍ ഉള്ള രാഷ്ട്രീയ ബന്ധം പരമാവധി ഉപയോഗപ്പെടുത്താന്‍ ലക്ഷ്യം ഇട്ടു കൊണ്ട് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോര്‍ഡന്‍ കാംബെല്ലിന്റെ പ്രതിനിധികള്‍ കഴിഞ്ഞയാഴ്ച എന്‍ ഐ യ്യില്‍ എത്തിയിരുന്നു.ക്യാനഡയുമായി വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി , സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നികുതി ഇളവുകള്‍ പരമാവാധി പ്രയോജനപ്പെടുത്തുക എന്നതാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.

ഈ വര്‍ഷം തന്നെ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്ള കയറ്റുമതിയില്‍ 300മില്യണ്‍ പൌണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാകും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.ഇതില്‍ കൂടുതലും വിമാനങ്ങള്‍ക്ക് ആവശ്യമായ സാധന സാമഗ്രികള്‍  നിര്‍മ്മിക്കുന്ന ബെല്‍ ഫാസ്റ്റ് ആസ്ഥാനമായി  പ്രവര്‍ത്തിക്കുന്ന ബോംബാര്‍ഡിയര്‍ കമ്പനിക്ക് ലഭിച്ചിരിക്കുന്ന കരാര്‍ മുഖേനയാണ്.

ടൊറന്റോയിലെ പ്രമുഖ ഖനന വ്യവസായികളായ  Dalradian Resources നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഇതിനു അവശ്യമായ പഠനങ്ങള്‍ നടത്തിവരുകയാണ് എന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ക്യാനഡയുമായിട്ടുള്ള വ്യാപാര ബന്ധം ഉല്‍പ്പാദന വിതരണ പ്രക്രിയയില്‍ എന്‍ ഐ ക്ക് വന്‍ നേട്ടം ഉണ്ടാക്കും എന്ന് വന്‍കിട ബിസിനസ്സ്കാരുടെ സംഘടനയുടെ നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.ടൂറിസം മേഖലയിലും എന്‍ ഐ -ക്യാനഡ വിമാനം വലിയ സംഭാവന നല്‍കും എന്നാണ് കരുതുന്നത്.

Leave a Reply