തിരുവനന്തപുരം: നികുതി വെട്ടിക്കാന്‍ വ്യാജവിലാസത്തില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര കാര്‍ ഉടമകള്‍ക്ക് ആശ്വാസ വാര്‍ത്ത. വെള്ളിയാഴ്ച്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് പൊതുമാപ്പ് രീതിയിലുള് ആംനസ്റ്റി പദ്ധതിയെ കുറിച്ച് ധനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതുപ്രകാരം ആഡംബര കാറുടമകള്‍ക്ക് കേരളത്തിലെ നികുതി അടയ്ക്കാന്‍ വരുന്ന ഏപ്രില്‍ 30 വരെ അവസരമുണ്ടാകും.
പദ്ധതി പ്രഖ്യാപിച്ചതോടെ ഇതുവരെ നികുതി വെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കെതിരെ കേസുണ്ടാകുമോ എന്നതിലും ഇതുവരെ കേസില്‍പ്പെട്ടവരെ സംബന്ധിച്ചോ യാതൊരു വ്യക്തതയുമില്ലാതാകുകയാണ്. എന്നാല്‍ ആംനസ്റ്റി പദ്ധതി പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നികുതി വെട്ടിച്ച രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ക്ക് വലിയ അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.
INDIANEWS24.COM T V P M