728-pixel-x-90-2-learn
728-pixel-x-90
<< >>

വാഹന പരിശോധന പെറ്റിക്കേസ് പെരുപ്പിച്ച് കാണിക്കാനാകരുതെന്ന് ഡി ജി പി

തിരുവനന്തപുരം:പെറ്റിക്കേസുകളുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്നതിനു വേണ്ടിയല്ല വാഹന പരിശോധന അപകടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ വേണ്ടിയാണെന്ന് ഡി ജി പിയുടെ സര്‍ക്കുലര്‍.യാത്രക്കാരോട് മാന്യമായിപെരുമാറാതിരിക്കുകയോ മുന്‍കൂട്ടി അറിയിക്കാതെ പരിശോധന നടത്തുകയോ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പുതുതായി ചാര്‍ജെടുത്ത ഡി ജി പി. ടി പി സെന്‍കുമാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

വാഹനപരിശോധനയുടെ പേരിലുണ്ടാകുന്ന വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഡിജിപിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍.വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്റെ പേര്, സ്ഥലം, വാഹന നമ്പര്‍ എന്നിവ കണ്‍ട്രോള്‍ റൂമില്‍ നേരത്തെ അറിയിക്കണം.ഉദ്യോഗസ്ഥന്റെ കൈവശം എത്ര പണമുണ്ടെന്ന കാര്യവും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം.ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ വാഹനപരിശോധ വേണ്ടിവന്നാലും കണ്‍ട്രോള്‍ റൂമില്‍ മുന്‍കൂട്ടി അറിയിക്കണം.

യാത്രക്കാരെ സര്‍, മാഡം എന്നിങ്ങനെ മാത്രമേ അഭിസംബോധന ചെയ്യാന്‍ പാടുള്ളൂ ഗതാഗതകുരുക്കുള്ള റോഡുകള്‍, ഇടുങ്ങിയ റോഡുകള്‍ വളവുകള്‍ എന്നിവിടങ്ങളില്‍ അടിയന്തിര സാഹചര്യത്തിലല്ലാതെ പരിശോധന പാടില്ല.സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാര്‍, കുടുബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ എന്നിവരെ ബുദ്ധിമുട്ടിക്കരുത്.

ഗതാഗത സുരക്ഷയ്ക്കായുള്ള ലഘുലേഖകള്‍ നല്‍കിയ അവര്‍ക്ക് ബോധവത്ക്കരണം നല്‍കണം.പരിശോധന വേളയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ ചെയ്ത കുറ്റവും നല്‍കേണ്ട തുകയും ഡ്രൈവറെ ബോധ്യപ്പെടുത്തണം.പരിശോധന നടത്തുന്ന ഉദ്യോഗസ്ഥനെതിരെ അപമാനിക്കുകയോ ദേഹോപദ്രവം ഏല്‍പ്പിക്കുകയോ ചെയ്താല്‍ നിയമനടപടിയുണ്ടാകും.സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നുണ്ടോയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് വഴി ജില്ലാ പൊലീസ് മേധാവിമാര്‍ പരിശോധിക്കണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

INDIANEWS24.COM T V P M

Leave a Reply