വാഹനമോടിക്കുന്നതിനിടെ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതില്‍ സ്ത്രീകളെക്കാല്‍ കൂടുതല്‍ പുരുഷന്മാര്.സ്വീഡനിലെ ട്രാവല്‍ ബിഹേവിയര്‍ മാനര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.പുരുഷന്മാരേക്കാള് 70 ശതമാനം കുറവ് അന്തരീക്ഷമലിനീകരമാണ് സ്ത്രീകള്‍ വരുത്തുന്നത്.സ്ത്രീകളുടെ ശരാശരി യാത്ര ദിനം 39 കിലോമീറ്ററും പുരുഷന്മാരുടേത് 53 കിലോമീറ്ററുമാണ്.
ഇന്ധനം എരിച്ചുകളയലില് സ്ത്രീകളുടെ െ്ഡ്രൈവിംഗാണ് ഭേദമെന്ന് പഠനം പറയുന്നു.ആകെ സ്വീഡനിലെ പുരുഷന്മാരുടെ വാഹനം ഒരു ദിവസം പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്സൈഡ് 6.89 കിലോഗ്രാമാണത്രെ.എന്നാല്‍ സ്ത്രീകളോടിക്കുന്ന വാഹനങ്ങള്‍ 4.7 കിലോഗ്രാമുമാണ്.
അഞ്ചാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ വുമണ്‍ ഇഷ്യൂ ഇന്‍ ട്രാന്‍സ്പോര്‍ട്ടില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ വിവരങ്ങള്‍. ഇതനുസരിച്ച് സ്വീഡനിലെ മാല്‍മോ നഗരത്തില്‍ സിറ്റിയിലെ പബ്ലിക് ട്രാന്‍സ്പോര്‍ട് തീരുമാനങ്ങളെടുക്കുന്ന കമ്മിറ്റിയില്‍ കൂടുതല്ല സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ തീരുമാനമായി.
INDIANEWS24.COM