728-pixel-x-90-2-learn
728-pixel-x-90
<< >>

വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്റർ

തിരുവനന്തപുരം:കേരളത്തിലെ റോഡുകളിൽ വാഹനങ്ങളുടെ വേഗത പുതുക്കി ക്രമപ്പെടുത്തി. പുതിയ വേഗത പരിധി ചുവടെ നല്‍കിയത് പ്രകാരമാണ്.

കാറുകളുടെ വേഗത നാലുവരിപ്പാതയിൽ മണിക്കൂറില്‍  90 കിലോമീറ്ററും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടുത്ത് 30 ഉം ദേശീയപാതയിൽ 85 ഉം സംസ്ഥാന പാതയിൽ 80 ഉം മറ്റെല്ലാപാതകളിലും 70 എന്നിങ്ങനെയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

മറ്റു വാഹങ്ങളുടെ വേഗതകൾ ഇപ്രകാരമാണ്.

ബൈക്ക് / സ്കൂട്ടറുകള്‍ – വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടുത്ത്30,ദേശീയപാതയിൽ60,സംസ്ഥാന പാതയില്‍ 50,നാലുവരിപ്പാത യില്‍ 70,മറ്റു പാതകളില്‍  50.
ഓട്ടോറിക്ഷ -വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടുത്ത്30,ദേശീയപാതയിൽ50,സംസ്ഥാന പാത50,നാലുവരിപ്പാത50,മറ്റുപാത40
ഹെവി വാഹനങ്ങൾ -വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടുത്ത്30,ദേശീയപാതയിൽ65,സംസ്ഥാന പാത65,നാലുവരിപ്പാത65,മറ്റുപാത60.

INDIANEWS24 TVPM

Leave a Reply