സൗജന്യമായി പുകപരിശോധന നടത്തിക്കൊണ്ട് പ്രമുഖ അന്താരാഷ്ട്ര കാര്‍ നിര്‍മ്മാതാക്കളായ സ്കോഡ രാജ്യത്തെമ്പാടും പരിസ്ഥിതി ദിനം ആചരിക്കുന്നു.വാഹനങ്ങളില്‍ നിന്നുയരുന്ന പുക ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പുറമെ പ്രകൃതി മലിനീകരണത്തിനും അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുന്നതിനാലാണ് വ്യത്യസ്ഥമായൊരു പരിസ്ഥിതി ദിനാചരണവുമായി സ്കോഡ ഇറങ്ങിത്തിരിച്ചത്.
ഇന്ന് ലോകം ഒന്നടങ്കം പരിസ്ഥിതി ദിനമായി ആചരിക്കുമ്പോള്‍ തങ്ങളുടെ വാഹന ഉപഭോക്താക്കളുടെ വാഹനം ക്ലീന്‍ ആണെന്ന് ഉറപ്പു വരുത്തുകയാണ് സ്കോഡ.സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സുമായി സഹകരിച്ചാണ് സൗജന്യമായി പൊല്യൂഷന്‍ പരിശോധന നടത്തുന്നത്.
രാജ്യത്തെമ്പാടുമുള്ള അംഗീകൃത സ്കോഡ ഡീലേഴ്സില്നിന്ന് ഈ സര്‍വീസ് സൗജന്യമായി ചെയ്യാനാകും.നിലവില്‍ സ്കോഡ സൂപ്പര്‍ബ്, ഒക്ടാവിയ,യെതി,റാപ്പിഡ് എന്നീ മോഡലുകളാണ് നമ്മുടെ നിരത്തുകളിലുള്ളത്.രാജ്യത്തെമ്പാടും സ്കോഡയ്ക്കുള്ളക് 74 ഓളം സര്‍വീസ് ഔട്ട്ലെറ്റുകളാണ്.
INDIANEWS24.COM Business Desk