തിരുവനന്തപുരം:ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി റഹ്മാൻ ബ്രദേഴ്സ് സംവിധാനം ചെയ്ത വാസന്തിയും മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയേയും നടനായി സുരാജ് വെഞ്ഞാറമൂടിനേയും നടിയായി കനികുസൃതിയേയും തെരഞ്ഞെടുത്തു.ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രമായി കുമ്പളങ്ങി നൈറ്റ്സ് മാറി.മനോജ് കാന സംധിധാനം ചെയ്തി കെഞ്ചിറയാണ് മികച്ച രണ്ടാമത്തെ ചിത്രം.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ,വികൃതി എന്നീ സിനിമകൾ സുരാജ് വെഞ്ഞാറമൂടിനും . ബിരിയാണിയിലെ അഭിനയം കനി കുസൃതിയേയും അവാർഡിനർരാക്കി. സ്വഭാവ നടനായി ഫഹദ് ഫാസിലും ( കുമ്പളങ്ങി നൈറ്റ്സ്) സ്വഭാവ നടിയായി സ്വസികയും (വാസന്തി) തെരഞ്ഞെടുക്കപ്പെട്ടു.
സുശിൻ ശ്യാമാണ് മികച്ച സംഗീത സംവിധായകൻ.നജീം അർഷാദ് മികച്ച ഗായകനും മധുശ്രീ നാരായണൻ മികച്ച് ഗായികയുമായി.
Indianews24 Movie Desk