728-pixel-x-90-2-learn
728-pixel-x-90
<< >>

വാഷിങ്ടണില്‍ നഗ്ന വീഡിയോ പരസ്യപ്പെടുത്തിയ യുവതി ആപ്പിലായി

വാഷിംഗ്ടണ്‍:അമേരിക്കയില്‍ സ്വന്തം നഗ്നത ഷൂട്ട് ചെയ്ത് പരസ്യപ്പെടുത്തിയ മുന്‍ വിദ്യാര്‍ത്ഥിനി ജയില്‍ ശിക്ഷയുടെ വക്കില്‍.ലൈബ്രറിയുടെ മഹത്വത്തെ അവഹേളിച്ചുവെന്നതാണ് കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന യുവതിക്കെതിരായ പ്രധാന ആക്ഷേപം.കുറ്റക്കാരിയെന്ന് കണ്ടെത്തുന്ന മുറയ്ക്ക് കോടതി ഈ 19 കാരിയെ അഞ്ച് വര്‍ഷം വരെ തടവിനും പിഴശിക്ഷയ്ക്കും വിധിച്ചേക്കാം.

കഴിഞ്ഞമാസമാണ് കേന്‍ഡ്ര സര്‍ലാന്‍ഡ് എന്ന മുന്‍ വിദ്യാര്‍ത്ഥി ലൈബ്രറിയില്‍ വച്ച് ഷൂട്ടുചെയ്ത തന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.ഒറിഗോണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ വച്ചായിരുന്നു ചിത്രീകരണം നടത്തിയത്.ആറാം നിലയിലെ ലൈബ്രറിയില്‍ ആളൊഴിഞ്ഞ തക്കത്തിലായിരുന്നു കേന്‍ഡ്രയുടെ ലീലാവിലാസം.ശരീരം തുറന്നുകാട്ടുന്നതിനൊപ്പം ലൈംഗികചേഷ്ടകള്‍ കാണിക്കുന്നതുമായ ചിത്രങ്ങളാണ് യുവതി പുറത്തുവിട്ടത്.ഒരുപേടിയും കൂടാതെയാണ് അവര്‍ പോസുചെയ്തത്. പുറത്തുവിട്ടതില്‍ പൂര്‍ണനഗ്‌നവും അര്‍ദ്ധനഗ്‌നവുമായ ചിത്രങ്ങളും ഉള്‍പ്പെടുന്നു.ചിത്രങ്ങള്‍ പുറത്തുവിടുംവരെ ഷൂട്ടിംഗ് കാര്യം ആരും അറിഞ്ഞിരുന്നില്ല.

ചിത്രങ്ങള്‍ പുറത്തുവന്നതോടെ യുവതിക്കെതിരെ കേസെടുത്തു. അഞ്ചുവര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കാവുന്നതും വന്‍തുക പിഴലഭിക്കാവുന്നതുമായ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശക്തമായ തെളിവുള്ളതിനാല്‍ കേസില്‍ നിന്ന് തലയൂരുക വളരെ പാടാണെന്നാണ് നിയവിദഗ്ധര്‍ പറയുന്നത്.സംഭവം വന്‍ വിവാദമായിരിക്കുകയാണ്.

INDIANEWS24 WASHINGTON

Leave a Reply